വാര്‍ത്ത വാസ്തവ വിരുദ്ധം
ചേളാരി: 2012 ജൂലൈ 18ന് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയില്‍ മുനവ്വറലി ശിഹാബ് തങ്ങളെ സംബന്ധിച്ച് ചര്‍ച്ച നടന്നതായും അതിന്ന് ഞാന്‍ വിശദീകരണം നല്‍കിയതായും ജുലൈ 19 ലെ തേജസ് ദിനപത്രത്തില്‍ വന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണ്.
18 ന് ചേര്‍ന്ന മുശാവറ മീറ്റിങ്ങില്‍ ഞാന്‍ പങ്കെടുക്കുകയൊ വിശദീകരണം നല്‍കുകയൊ ചെയ്തിട്ടില്ലെന്നിരിക്കെ വാസ്തവ വിരുദ്ധമായ വാര്‍ത്ത നല്‍കി തെറ്റിദ്ധാരണകള്‍ പരത്തുന്ന നടപടി അനുചിതമാണെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ അറിയിച്ചു.




