ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഓണമ്പിള്ളിയുടെ ഖുര്‍ആന്‍ പ്രഭാഷണം ശനിയാഴ്ച
ദുബൈ: ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുമായി സഹകരിച്ച് ദുബൈ സുന്നീ സെന്റര്‍ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പ്രഭാഷണം ജൂലൈ 28 ശനിയാഴ്ച രാത്രി 10 മണിക്ക് ഖിസൈസ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിനു പിറകു വശമുള്ള ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. യുവ പണ്ഡിതനും മതമീമാംസാ വിഷയങ്ങളില്‍ ഗവേഷകനുമായ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസിയാണ് പ്രഭാഷകന്‍. ഹോളി ഖുര്‍ആന്‍ അവാര്‍ഡിന്റെ ഭാഗമായി സുന്നി സെന്ററിനു കീഴില്‍ ഔദ്യോഗികമായി ഇതാദ്യമായാണ് ഖുര്‍ആന്‍ പ്രഭാഷണം നടക്കുന്നത്.
'മനുഷ്യാവകാശങ്ങള്‍ ഇസ്‌ലാമില്‍' എന്ന വിഷയത്തിലുള്ള പ്രഭാഷണ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സുന്നി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.
ഭൗതിക ജീവിത വ്യവഹാരങ്ങളുടെ സാധ്യതയും ശാസ്ത്ര സാങ്കേതിക വളര്‍ച്ചയും ഏറെ മുന്നില്‍ നില്‍ക്കുമ്പോഴും മനുഷ്യാവകാശ ലംഘനങ്ങളുടെ വാര്‍ത്തകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദിനേന റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ഭരണ കൂടങ്ങളും പുത്തന്‍ സാമ്പത്തിക - സാമൂഹ്യ വ്യവസ്ഥകളും ഒന്നു ചേര്‍ന്നു നടത്തുന്ന മനുഷ്യത്വ രഹിതമായ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ട്. ദാരിദ്ര്യം, യുദ്ധങ്ങള്‍, വംശെവറി തുടങ്ങിയ മനുഷ്യരാശിക്ക് ഭീഷണിയാകുന്ന പുതിയ. കാലത്തെ യാഥാര്‍ഥ്യങ്ങളെ തുറന്നു കാണിക്കുന്നതിന്റെ ഭാഗമായാണ് മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള ഇസ്‌ലാമിന്റെ സമീപനങ്ങള്‍ ഖുര്‍ആന്‍ പ്രഭാഷണത്തിന്റെ വിഷയമായി സ്വീകരിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സാംസ്‌കാരിക പ്രഭാഷണ രംഗത്ത് നവതരംഗമായി മാറിയ ഗവേഷകന്‍ കൂടിയാണ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി. സംസ്‌കൃത ഭാഷയിലും സാഹിത്യത്തിലും ഇന്ത്യന്‍ ഫിലോസഫിയിലും മതമീമാംസാ വിഷയങ്ങളിലും ബിരുദാനന്തര ബിരുദമുള്ള ഇദ്ദേഹം അഭിഭാഷകന്‍ കൂടിയാണ്. തൃശൂര്‍ ജില്ലയിലെ എംഐസി മസ്ജിദില്‍ ഖത്തീബായി സേവനമനുഷ്ഠിക്കുന്ന ഫൈസി രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ സമ്മേളനങ്ങളിലും സെമിനാറുകളിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
പ്രഭാഷണ പരിപാടിക്ക് യുഎഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങള്‍ എത്തും. ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെയും ദുബൈ മതകാര്യ വകുപ്പിന്റെയും ഉന്നതരും മറ്റു സാമൂഹ്യ - സാംസ്‌കാരിക വ്യക്തിത്വങ്ങളും ചടങ്ങില്‍ പങ്കെടുക്കും. ദുബൈ ആര്‍ ടി എ യുടെ സഹകരണത്തോടെ സൗജന്യ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുഎഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പരിപാടിക്കു വരുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് പരിപാടി വീക്ഷിക്കാന്‍ പ്രത്യേക സൗകര്യവുമുണ്ട്. 04 2964301 0507396263





