Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്.കെ.എസ്.എസ്.എഫ് പ്രതിനിധിക്യാമ്പ് സമാപിച്ചു 
കാളികാവ്: എസ്.കെ.എസ്.എസ്.എഫ് കാളികാവ് മേഖലാക്യാമ്പ് സമാപിച്ചു. വിദ്യാഭ്യാസരംഗത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന ജില്ലയെ വര്‍ഗീയമായി ചിത്രീകരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ തടയുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍നിന്ന് സാമുദായിക സംഘടനകള്‍ പിന്‍മാറണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കറുത്തേനി നൂറുല്‍ഹുദാമദ്രസയില്‍ നടന്ന ക്യാമ്പ് മൊയ്തീന്‍കുട്ടി ഫൈസി വാക്കോട് ഉദ്ഘാടനം ചെയ്തു. മുജീബ് ദാരിമി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ.വി. അബ്ദുറഹിമാന്‍ ദാരിമി, ഫരീദ് റഹ്മാനി, സലാം ദാരിമി, ടി.എച്ച്. ദാരിമി, ഹസന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.