സുന്നീ സെന്റര്‍ റമദാന്‍ ഉംറ സംഘം ഇന്ന് യാത്ര തിരിക്കും
മസ്കത്ത്: വിശുദ്ധ റമദാനിനില്‍ മസ്കത്ത് സുന്നീ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഉംറ നിര്‍വ്വഹിക്കുന്ന മൂന്നു ബാച്ചുകള്‍കുള്ള സംയുക്ത ഉംറ ക്ലാസുകള്‍ക്ക് ഇന്നലെ സമാപനമായി. സെന്ററിനു കീഴിലുള്ള ഇന്ത്യന്‍ സ്കൂള്‍ ഫോര്‍ ഖുര്‍്‌ആഅന്‍ സ്റ്റ്ഡീസ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന സമാപന ക്ലാസിനു പ്രിന്‍സിപ്പാള്‍ അബ്ദുല്ല മൌലവി പുറങ്ങ് നേതൃത്വം നല്‍കി. റമദാനില്‍ ഉംറ നിര്‍വ്വഹിക്കുന്നത് പ്രവാചകനോടൊപ്പാം ഹജ്ജ് നിര്‍വ്വഹിക്കുന്നതിനു സമാനമാണെന്നും അതു കൊണ്ട് തന്നെ ഈ മഹത്തായ കർമം നഷ്ടപ്പെടാതിക്കാൻശ്രമിക്കുകയും അതിന് സാധിക്കുക യാണെങ്കിൽ പ്രവാചകൻ പഠിപ്പിച്ചത്പോലെത്തന്നെ നിർവ്വഹി ക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഉംറ കേവലം ഒരു തീര്‍ഥാടനം എന്നതിലുപരി ഏറെ പ്രതിഫലദായകമായ ഒരാരാധനയാണെന്നും അനുഷഠാന മര്യാദകള്‍ പൂര്‍ണ്ണമയും മനസ്സിലാകാതെ ഉംറ നിര്‍വ്വഹിക്കുന്നത് അതിന്റെ പ്രതിഫലം നഷ്ടപ്പെടാനിടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇയ്യാട് അബൂബക്കര്‍ ഫൈസി ഉല്‍ഘാടനാം ചെയ്തു. ഹജ്ജ്-ഉംറ കമ്മിറ്റി കണ്‍വീനര്‍ റഷീദ് ഹാജി നന്ദി പറഞ്ഞു. ഇന്ത്യന്‍ സ്കൂള്‍ ഫോര്‍ ഖുര്‍്‌ആഅന്‍ സ്റ്റ്ഡീസ് വൈസ് പ്രിന്‍സിപ്പാള്‍ മുഹമ്മദലി ഫൈസി, ഹാശിം ഫൈസി, സാകിര്‍ ഹുസെയിന്‍ ഫൈസി എന്നിവര്‍ സന്നിഹിതരായിരുന്നു.
മസ്കത്ത് സുന്നീ സെന്ററിനു കീഴിലുള്ള റമദാനിലെ ആദ്യത്തെ ഉംറ സംഘം ഹസന്‍ ബാവ മുസ്യാരുടെ നേതൃത്വത്തില്‍ ഇന്ന് (ചൊവ്വ) വൈകീട്ട് റൂവി ഖാബൂസ് പള്ളി പരിസരത്തു നിന്ന് യാത്ര തിരിക്കും. ജൂലയ് 24-നും ഓഗസ്റ്റ് 5-നും പുറപ്പെടുന്ന രണ്ടും മൂന്നും ബാച്ചുകള്‍ക്ക് യഥാ ക്രമം ഹാശിം ഫൈസി, ഇയ്യാട് അബൂബക്കര്‍ഫൈസി എന്നിവര്‍ നേതൃത്വം നല്‍കും. മസ്കത്ത് സുന്നീ സെന്റ്റ്ററിനു കീഴില്‍ കഴിഞ്ഞ ഒമ്പതു മാസത്തിനുള്ളില്‍ പതിനൊന്ന് സംഘങ്ങളിലായി അഞ്ഞൂറ്റി അമ്പതോളം പേര്‍ പേര്‍ ഉംറ നിര്‍വ്വഹിച്ചതായി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു.





