Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്.കെ.എസ്.എസ്.എഫ്. പെരുമ്പട്ട മേഖല ക്ലസ്റ്റര്‍ നേതൃസംഗമങ്ങള്‍ 15 ന്
പെരുമ്പട്ട:എസ്.കെ.എസ്.എസ്.എഫ്.കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മൂന്ന് മാസ കാമ്പയിന്റെ ഭാഗമായി പെരുമ്പട്ട മേഖല കമ്മിറ്റിയുടെ നേതൃസംഗമം് ആമത്തലയില്‍ നടന്നു. മേഖലാ പരിതിയില്‍ പെടുന്ന കുന്നുങ്കൈ ക്ലസ്റ്റര്‍ നേതൃസംഗമം 15 ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ഓട്ടപ്പട മദ്രസയിലും കാക്കടവ് ക്ലസ്റ്റര്‍ നേതൃസംഗമം 15 ന് വൈകുന്നേരം നാല് മണിക്ക് അരിയങ്കല്‍ മദ്രസയിലും നടത്താന്‍ മേഖലാ നേതൃസംഗമം തീരുമാനിച്ചു.ഒന്നാം ഘട്ടമായി മേഖലാ-ക്ലസ്റ്റര്‍-ശാഖാതല നേതൃസംഗമവും രണ്ടാം ഘട്ടമായി തഖ്‌വീം കൗണ്‍സില്‍ ക്യാമ്പുകളുമാണ് കാമ്പയ്‌ന്റെ ഭാഗമായി് നടക്കുന്നത്. മേഖല നേതൃസംഗമത്തില്‍ പ്രസിഡണ്ട് സകരിയ ദാരിമി അരിയങ്കല്‍ അധ്യക്ഷതവഹിച്ചു. താജുദ്ധീന്‍ ദാരിമി പടന്ന ഉല്‍ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം വിഷയാവതരണം നടത്തി. ജില്ലാ മുബല്ലിഗ് ലത്തീഫ് കൊല്ലമ്പാടി കര്‍മ്മപദ്ദതി അവതരിപ്പിച്ചു. ഹബീബ് ദാരിമി പെരുമ്പട്ട, ജാബിര്‍ ഹുദവി ചാനടുക്ക, സ്വാദിഖ് ഓട്ടപ്പട, അഫ്‌സല്‍ ചീമേനി, ശക്കീല്‍ പെരുനമ്പട്ട, ശക്കീര്‍ ആമത്തല തുടങ്ങിയവര്‍ സംബന്ധിച്ചു.് മേഖലാ ജനറല്‍ സെക്രട്ടറി ശമീര്‍ മൗലവി കുന്നുങ്കൈ സ്വാഗതം പറഞ്ഞു.