Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
റമളാന്‍ കാമ്പയിന്‍ : സ്വാഗത സംഘം സബ് കമ്മിറ്റികള്‍ രൂപീകരിച്ചു 
ഷാര്‍ജ : "റമളാന്‍ : മാനവ നന്മക്ക്‌" എന്ന പ്രമേയത്തില്‍ ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ നടത്തുന്ന റമളാന്‍ കാമ്പയിനിന് റെയും ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ ആന്‍ അവാര്‍ഡ്‌ കമ്മിറ്റിയുടെ അഥിതിയായി ഖുര്‍ആന്‍ പ്രഭാഷണം നടത്തുന്ന പ്രമുഖ വാഗ്മിയും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയുമായ ഓണംപിള്ളി മുഹമ്മദ്‌ ഫൈസിയുടെ പ്രാഭാഷണ പരിപാടിയുടെയും പ്രചാരണത്തിനുള്ള സ്വാഗത സംഘം വിവിധ സബ്‌ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. സെന്റരില്‍ ചേര്‍ന്ന അവലോകന യോഗം വൈസ് പ്രസിടന്റ്റ് അഹ്മദ് സുലൈമാന്‍ ഹാജിയുടെ അധ്യക്ഷതയില്‍ എസ് .വൈ.എസ് സംസ്ഥാന സെകട്ടറി അബ്ദു റസാക്ക് ബുസ്താനി ഉദ്ഘാടനം ചെയ്തു. 
ഭാരവാഹികള്‍ : ചെയര്‍മാന്‍ : കടവല്ലൂര്‍ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ , വൈസ് ചെയര്‍മാന്‍ അഹ്മദ് സുലൈമാന്‍ ഹാജി, മൂസ പള്ളിക്കര . ജനറല്‍ കണ്‍വീനര്‍ : അബ്ദുള്ള ചേലേരി .വര്‍ക്കിംഗ് കണ്‍വീനര്‍ : റസാക്ക് വളാഞ്ചേരി, റസാക്ക് തുരുത്തി, മൊതു സി സി. കോ ഓര്‍ഡി നെറ്റര്‍: റഫീക്ക് കിഴിക്കര. ഫിനാന്‍സ് : സയ്യിദ് ശുഹൈബ് തങ്ങള്‍. പുബ്ലിസിറ്റി: റസാക്ക് തുരുത്തി. റിസപ്ഷന്‍ : ത്വഹ സുബൈര്‍ ഹുദവി. ട്രാന്‍സ്പോര്‍ട്ട്‌ : മൂസ പള്ളിക്കര മീഡിയ: ഇസ്ഹാക്ക് കുന്നക്കാവ്. ഏരിയ കോ ഓര്‍ഡിനെറ്റര്‍: ഹകീം ടി പി കെ (റോള്ള),സലാം മൌലവി (ബി എം ഡബ്ലു ), അഷ്‌റഫ്‌ (നാഷണല്‍ പെയിന്റ് ), ഗഫൂര്‍ ഹുദവി ( ഖാസിമിയ്യ)