Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ എംപ്ലോയ്‌മെന്റ് ബ്യൂറോ രജിസ്‌ട്രേഷന്‍ 
കണ്ണൂര്‍: പള്ളി, മദ്രസ, ദര്‍സ്, യതീംഖാന എന്നീ സ്ഥാപനങ്ങളില്‍ വരുന്ന ജോലി ഒഴിവുകള്‍ നികത്തുന്നതിനും ഒഴിവുകള്‍ അറിയിക്കുന്നതിനും ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കണ്ണൂര്‍ ഇസ്‌ലാമിക് സെന്ററില്‍ എംപ്ലോയ്‌മെന്റ് ബ്യൂറോ ആരംഭിച്ചു. എംപ്ലോയ്‌മെന്റ് ബ്യൂറോ രജിസ്‌ട്രേഷന്‍ മാണിയൂര്‍ അബ്ദുള്‍റഹ്മാന്‍ ഫൈസിയെ ചേര്‍ത്ത് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഖജാന്‍ജി കെ.ടി.അബ്ദുല്ല മൗലവി ഉദ്ഘാടനംചെയ്തു. എന്‍.പി.കുഞ്ഞാലി ബാഖവി അധ്യക്ഷനായി. മാണിയൂര്‍ അഹ്മദ് മൗലവി, അബ്ദുസലാം ഇരിക്കൂര്‍, ശംസുദ്ദിന്‍ ഫൈസി കൊതേരി, അബ്ദുള്‍റസാഖ് വാഫി, അബ്ദുള്‍കരിം അല്‍ഖാസിമി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, ടി.കെ.മുഹമ്മദ് മൗലവി എന്നിവര്‍ പ്രസംഗിച്ചു. അബ്ദുസ്സമദ് മുട്ടം സ്വാഗതവും ലത്വീഫ് ഇടവച്ചാല്‍ നന്ദിയും പറഞ്ഞു.