എസ്.കെ.എസ്.എസ്.എഫ് ബഹുജനറാലി നടത്തി
സുന്നി മഹല്‍ പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ റാലിക്ക് ജില്ലാ ജനറല്‍ സെക്രട്ടറി റഫീഖ് അഹമ്മദ് തിരൂര്‍, ശഹീര്‍ അന്‍വരി, ജലീല്‍ ഫൈസി അരിമ്പ്ര, ആശിഖ് കുഴിപ്പുറം, ബി.എസ്.കെ. തങ്ങള്‍, മജീദ് ഫൈസി ഇന്ത്യനൂര്‍, റഹീം കൊടശ്ശേരി, സാജിദ് മൗലവി തിരൂര്‍, ജലീല്‍ പട്ടര്‍കുളം, ഷംസുദ്ദീന്‍ ഒഴുകൂര്‍, ജഹ്ഫര്‍ ഫൈസി പഴമള്ളൂര്‍, ശിഹാബ് കുഴിഞ്ഞൊളം, റവാസ് ആട്ടീരി, അലി അക്ബര്‍ ഊര്‍ക്കടവ്, റഫീഖ് ഫൈസി തെങ്ങില്‍ എന്നിവര്‍ നേതൃത്വംനല്‍കി.
സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന സമാപനസംഗമത്തില്‍ ഹാജി കെ. മമ്മദ് ഫൈസി, ബഷീര്‍ പനങ്ങാങ്ങര, എം.പി. മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, സി.എച്ച്. ത്വയ്യിബ് ഫൈസി, സലീം എടക്കര, കെ.കെ.എസ്. തങ്ങള്‍, ചെറുകുളം അബ്ദുള്ള, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, നൗഷാദ് മണ്ണിശ്ശേരി, എ.കെ. ആലിപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു. റഫീഖ് അഹമ്മദ് തിരൂര്‍ സ്വാഗതവും ശമീര്‍ ഫൈസി ഒടമല നന്ദിയും പറഞ്ഞു.






