എസ്.കെ.എസ്.എസ്.എഫ്. റംസാന്‍ പ്രഭാഷണം
സ്വാഗതസംഘം ഓഫീസ് ഉല്‍ഘാടനം ചെയ്തു
കാസര്‍കോട്:'റമളാന്‍ വിശുദ്ധിക്ക് വിജയത്തിന്' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ റംസാന്‍ കാമ്പയിന്റെ ഭാഗമായി ജൂലൈ 23,24,25 തിയതികളില്‍ കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് വെച്ച് റംസാന്‍ പ്രഭാഷണം സംഘടിപ്പിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും.പരിപാടിയുടെ വിജയത്തിന്ന് വേണ്ടി രൂപീകരിച്ച സ്വാഗതസംഘത്തിന്റെ ഓഫീസ് എന്‍.എ. ടൂറിസ്റ്റ് ഹോമില്‍ വെച്ച് സ്വാഗതസംഘ ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി ഉല്‍ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ഹാരിസ് ദാരിമി ബെദിര, ഇ.പി.ഹംസത്തു സഅദി, എസ്.പി.സ്വലാഹുദ്ദീന്‍, കണ്ണൂര്‍ അബ്ദുല്ല, ഹബീബ് ദാരിമി പെരുമ്പട്ട, ഹാഷിംദാരിമി ദേലമ്പാടി, എ.പി. മുഹമ്മദ് ഹാജി പൂച്ചക്കാട്, ആലികുഞ്ഞി കൊല്ലമ്പാടി, ലത്തീഫ് ചെര്‍ക്കള, എം.എ.ഖലീല്‍, കെ.എം.ശറഫുദ്ദീന്‍, എ.സി.മുഹമ്മദ് ചേരൂര്‍, ഫാറൂഖ് കൊല്ലമ്പാടി, സലാം ഫൈസി പേരാല്‍, ആലികുഞ്ഞി ദാരിമി തുടങ്ങിയവര്‍ സംബന്ധിച്ചു.





