ഹജ്ജ് തീര്‍ഥാടകര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ബാഗ് നിര്‍ബന്ധം
കൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടകര്‍ക്ക് സാധനങ്ങള്‍ കൊണ്ടുപോകാനുള്ള ബാഗിന്റെ വലിപ്പത്തില്‍ കര്‍ശന നിബന്ധന. രണ്ട് പെട്ടികളും ഒരു ഹാന്‍ഡ് ബാഗുമാണ് ഓരോ തീര്‍ഥാടകനും കൊണ്ടുപോകാന്‍ അനുമതിയുള്ളത്. 158 ക്യുബിക് സെന്റീമീറ്റര്‍ വലിപ്പമുള്ള പെട്ടികളാണ് നിഷ്‌കര്‍ഷിച്ചത്. 22x16x8 വലിപ്പത്തിലുള്ള ബാഗ് വേണം ഉപയോഗിക്കാന്‍.
പെട്ടികള്‍ 44 കിലോയും ഹാന്‍ഡ്ബാഗില്‍ 10 കിലോയും സാധനങ്ങള്‍ കൊണ്ടുപോകാം. ഒരുപെട്ടിയില്‍ പരമാവധി 22 കിലോ സാധനങ്ങള്‍ക്കാണ് അനുമതി. മടക്കയാത്രയിലും തീര്‍ഥാടകര്‍ക്ക് പരമാവധി 54 കിലോഗ്രാം സാധനങ്ങള്‍ക്കാണ് അനുമതിയുള്ളത്.
തീര്‍ഥാടകരുടെ ലഗേജിന്റെ ഭാരം ഇത്തവണ കര്‍ശനമായി നിയന്ത്രിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ ഭാരമുള്ള ലഗേജുകള്‍ വിമാനത്തില്‍ കയറ്റില്ല.




