ഓണംപിള്ളി മുഹമ്മദ് ഫൈസിയുടെ പ്രഭാഷണം :
കറാമയില്‍ പ്രചാരണങ്ങള്‍ സജീവമാവുന്നു
കറാമ : ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ അഥിതിയായി ഖുര്‍ആന്‍ പ്രഭാഷണം നടത്തുന്ന പ്രമുഖ വാഗ്മിയും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയുമായ ഓണംപിള്ളി മുഹമ്മദ് ഫൈസിയുടെ പരിപാടി വിജയിപ്പിക്കുന്നതിനുള്ള കറാമ സുന്നി സെന്റരിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു
ഓണംപിള്ളി മുഹമ്മദ് ഫൈസിയുടെ പ്രഭാഷണ വേദി ചരിത്ര സംഭവമാക്കാന്‍ കറാമയില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു. റഫീക് ദാരിമിയുടെ അധ്യക്ഷതയില്‍ നൗഷാദ് വാഫി സ്വാഗത സംഘ രൂപീകരണ യോഗം ഉത്ഘാടനം ചെയ്തു. സുന്നി സെന്റര്‍ പ്രതിനിധികളായ ഇബ്രാഹിം ഫൈസി , കെ ടി അബ്ദുല്‍ കാദര്‍ സാഹിബ്,മുസ്തഫ ഹുദവി,അഹ്മദ് സാഹിബ് ,നുഹ്മാന്‍ ദാരിമി,നൌഫല്‍ വെട്ടം, മുഹമ്മദ് അലി സാഹിബ് (അല്‍ മദീന സുപ്പര്‍ മാര്ക്കറ്റ്) തുടങ്ങിയവര്‍ പങ്കെടുത്തു.




