Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്.കെ.എസ്.എസ്.എഫ്.മതപഠന ക്ലാസ്സ് ഹമിദലീ ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും
ബദിയടുക്ക: ബൈളിഞ്ചം ശാഖാ എസ്.കെ.എസ്.എസ്.എഫ്. യു.എ.ഇ. കമ്മിറ്റിയുടെ സഹകരണത്തേടെ ശാഖാ കമ്മിറ്റി രണ്ടാഴ്ച്ചയില്‍ ഒരിക്കല്‍ സംഘടിപ്പിക്കുന്ന മതപഠന ക്ലാസ്സിന്റെ ഉല്‍ഘാടനം ഇന്ന് (വെള്ളി) രാവിലെ 10.30 ന് ബെളിഞ്ചം ഹദ്ദാദ്‌നഗര്‍ ശംസുല്‍ ഉലമ ഇസ്ലാമിക്ക് സെന്ററില്‍ വെച്ച് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം അധ്യക്ഷത വഹിക്കും. അസര്‍ നിസ്‌ക്കാരാനന്തരം പൈക്ക മുദരിസ് സുബൈര്‍ ദാരിമി വിട്ട്‌ള പ്രഭാഷണം നടത്തും.സ്ത്രികള്‍ക്കുള്ള പഠനക്ലാസ്സ് ജൂലൈ 22 ന് ഞായറാഴ്ച്ച രാവിലെ 9.30 നും നടക്കും. ജലാലുദ്ദീന്‍ ദാരിമി, സിദ്ദീഖ് ബെളിഞ്ചം, ബി.പി.ഇബ്രാഹിം പള്ളം, അബ്ദുല്ല ഗോളിക്കട്ട, മൊയ്തീന്‍കുട്ടി ബൈരമൂല, ബി.പി.അബ്ദുറഹ്മാന്‍ പള്ളം, അബ്ദുല്ല ഹാജി പൊസോളിക, ബി.എം.അഷ്‌റഫ്, ഹസന്‍കുഞ്ഞി ദര്‍ക്കാസ്, ഹമീദ് പൊസോളിക, ബി.കെ.കരീം യമാനി, ബി.കെ.ഖാദര്‍, മുഹമ്മദ് കൊട്ടാരി, ബഷീര്‍ കൊട്ടാരി, ബഷീര്‍ ചബ്രമഞ്ചാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.