Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
‘എയര്‍ കേരള’ 
മുഴുവന്‍ പ്രവാസി സംഘടനകളും പ്രവാസി സ്‌നേഹികളും യൂസഫലിക്കൊപ്പം നില്‍ക്കണം:  എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ബഹ്‌റൈന്‍ 
മനാമ: എയര്‍ ഇന്ത്യ പ്രവാസികളോട്‌ കാണിക്കുന്ന അവഗണനയിലും ഗള്‍ഫ്‌ മേഖലയിലെ സര്‍വ്വീസുകള്‍ റദ്ദാക്കുന്നതിലും പ്രതിഷേധിച്ച്‌ എയര്‍ ഇന്ത്യ ഡയരക്‌ടര്‍ ബോര്‍ഡംഗം രാജിവെച്ച്‌ ‘എയര്‍ കേരള’ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്ന പത്മശ്രീ എം.എ യൂസഫലിയുടെ ധീരമായ തീരുമാനത്തെ ബഹ്‌റൈന്‍ സമസ്‌തനാഷണല്‍ കമ്മറ്റിയും എസ്‌.കെ.എസ്‌.എസ്‌.എഫ്‌ നാഷണല്‍ കമ്മറ്റിയും ഈ സംയുക്ത പത്രക്കുറിപ്പിലൂടെ സ്വാഗതം ചെയ്യുന്നു.
ഇത്തരുണത്തില്‍ മറ്റു അഭിപ്രായ ഭിന്നതകളെല്ലാം മാറ്റിവെച്ച്‌ ബഹ്‌റൈനിലും മറ്റു ജി.സി.സി രാഷ്‌ട്രങ്ങളിലും പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പ്രവാസി സംഘടനകളും അഭ്യുദയ കാംക്ഷികളും അനിവാര്യമായ ഈ സദുദ്ധ്യമത്തിന്‌ അദ്ധേഹത്തോടൊപ്പം നിന്ന്‌ പ്രചോദനം നല്‍കണം. ആവശ്യമെങ്കില്‍ ഇതിനു നേത്‌²ൃത്വം നല്‍കാനും ജി.സി.സി യിലെ വിവിധ സമസ്‌ത അനുഭാവ സംഘടനകളെ ഒരുമിപ്പിക്കാനും ഞങ്ങള്‍ തയ്യാറുമാണ്‌.
പതിറ്റാണ്ടുകളായി പ്രവാസി ഇന്ത്യക്കാര്‍ പ്രത്യേകിച്ച്‌ ഗള്‍ഫ്‌ മലയാളികള്‍ അനുഭവിക്കുന്ന യാത്രാപ്രശ്‌നത്തിന്‌ ഇനിയെങ്കിലും ഒരറുതി ഉണ്ടാകണം. അതിന്‌ യൂസഫലിയെ പോലുള്ളവര്‍ ശ്രമിച്ചാല്‍ വിജയിക്കുമെന്നത്‌ തീര്‍ച്ചയാണ്‌. 2004 ല്‍ ബഹു.ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന തീരുമാനമെന്ന നിലയിലും കൊച്ചിയില്‍ നടക്കാനിരിക്കുന്ന ‘എമര്‍ജിങ്‌ കേരള’ നിക്ഷേപക സംഗമം ഇത്‌ ചര്‍ച്ചചെയ്യുമെന്നതിനാലും ‘എയര്‍ കേരള’ യാഥാര്‍ത്ഥ്യമാകാനുള്ള സാധ്യതകള്‍ ഏറെയുണ്ടെന്ന്‌ ഞങ്ങള്‍ വിലയിരുത്തുന്നു. 
ഇത്തരുണത്തില്‍ ബഹു.മുഖ്യമന്ത്രിയും കേരള–കേന്ദ്ര മന്ത്രിമാരും നിക്ഷേപകരും മറ്റു വിദേശ പ്രതിനിധികളും അടങ്ങുന്ന പ്രവാസി സ്‌നേഹികള്‍ മുഴുവനും പ്രവാസികള്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറാവണമെന്നും ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്താനും ബന്ധപ്പെട്ടവരില്‍ സമ്മര്‍ദ്ധം ചെലുത്താനും മുഴുവന്‍ പ്രവാസി സംഘടനകളും രാഷ്‌ട്രീയ കക്ഷികളും യോജിച്ചു ശക്ത്‌മായി രംഗത്തിറങ്ങണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.