Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
വ്രതം മനുഷ്യബന്ധങ്ങളുടെ പൊരുളറിയിക്കും-മുനവ്വറലി തങ്ങള്‍ 
താമരശ്ശേരി: സ്വാര്‍ഥതയും സങ്കുചിതത്വവും വളര്‍ന്നുവരുന്ന വര്‍ത്തമാനകാലത്ത് മനുഷ്യബന്ധങ്ങളുടെ പൊരുളറിഞ്ഞ് ജീവിക്കാന്‍ വ്രതം ഇടവരുത്തുമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ പറഞ്ഞു. കൂടത്തായി ഐഡിയല്‍ സാല്‍വേഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ (കിസ്‌വ) സംഘടിപ്പിച്ച നോമ്പിന്റെ സന്ദേശം സെമിനാറും റംസാന്‍ കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ.കെ. കാതിരിഹാജി അധ്യക്ഷത വഹിച്ചു. വി.എം. ഉമ്മര്‍ എം.എല്‍.എ., കാരാട്ട് റസാഖ്, കെ. കോയാമുഹാജി, ഇ.കെ. ഹുസൈന്‍ ഹാജി, അബ്ദുല്‍കരീം, യു.കെ. ഹുസൈന്‍, പി.വി. സാദിഖ്, കെ. മൂസക്കുട്ടി മുസ്‌ലിയാര്‍, എന്‍. മുഹമ്മദ് ഫൈസി, ഉനൈസ് ഫൈസി കാളികാവ്, എ.കെ. അസീസ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും സെക്രട്ടറി മുജീബ് കൂളിക്കുന്ന് നന്ദിയും പറഞ്ഞു.