Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
'തന്‍ശീത്ത്' 
എസ്.കെ.എസ്.എസ്.എഫ്  കോട്ടക്കല്‍ മേഖലാ കൗണ്‍സിലേഴ്‌സ് മീറ്റ് ശ്രദ്ധേയം 
കോട്ടക്കല്‍: സദാചാര മൂല്യങ്ങളും ധര്‍മവിചാരവും കൈവിടാതെ കാത്തുസൂക്ഷിക്കണമെന്ന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. കോട്ടക്കല്‍ മേഖലാ എസ്.കെ.എസ്.എസ്.എഫ് കുറുക ത്വരീഖുല്‍ ഹിദായ മദ്രസയില്‍ സംഘടിപ്പിച്ച 'തന്‍ശീത്ത്' കൗണ്‍സിലേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും അതിപ്രസരവും പ്രബോധന വഴികളില്‍ ഉപയുക്തമാക്കണം. നന്‍മയുടെ പ്രചാരണമാണ് പുതിയ തലമുറ ഏറ്റെടുക്കേണ്ടതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി റവാസ് ആട്ടീരി അധ്യക്ഷത വഹിച്ചു. സി.എച്ച്. ത്വയ്യിബ് ഫൈസി, എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, ശഹീര്‍ അന്‍വരി പുറങ്ങ്, യു.എ മജീദ് ഫൈസി ഇന്ത്യനൂര്‍, നാസര്‍ എടരിക്കോട്, ഹസൈന്‍ കുറുക, സി.എം ശാഫി മാസ്റ്റര്‍, ഷാഹുല്‍ ഹമീദ് ഫൈസി, അലി കുളങ്ങര, കെ.വി ജഅ്ഫര്‍ ഇന്ത്യനൂര്‍, സൈതലവി സുഹ്‌രി പ്രസംഗിച്ചു. 
ആറു മാസത്തെ ജില്ലാ കര്‍മ പദ്ധതികള്‍ മേഖലാ, ക്ലസ്റ്റര്‍ തലത്തില്‍ നടപ്പിലാക്കേണ്ടതിന്റെ രൂപരേഖ തയാറാക്കുന്നതിന് ഗ്രൂപ്പ് ഡിസ്‌ക്കഷനും സാരഥി സഭയും ക്യാമ്പിന്റെ ഭാഗമായി നടന്നു. മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള 80 കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു. ശരീഫ് ചെട്ടിയാംകിണര്‍, റഊഫ് കാച്ചടിപ്പാറ, സലാം കൂരിയാട്, അനീസ് പാലച്ചിറമാട്, സക്കീര്‍ കോഴിച്ചെന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. മേഖലാ ജനറല്‍ സെക്രട്ടറി ആത്വിഫ് കുണ്ടുകുളം സ്വാഗതവും ക്യാമ്പ് ഡയറക്ടര്‍ സലീം കാക്കത്തടം നന്ദിയും പറഞ്ഞു.