Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
അലി മുസ്ലിയാര്‍ വെട്ടത്തൂര്‍ കാന്തപുരം ഗ്രൂപ് വിട്ടു
കോളിയാടി (വയനാട്): മഹ്ളറത്തു റബ്ബാനിയ ഇസ്ലാമിക് സെന്‍റര്‍ ജനറല്‍ സെക്രട്ടറിയും വയനാട്ടില്‍ കാന്തപുരം ഗ്രൂപ്പിന്‍െറ മുഖ്യസംഘാടകരില്‍ ഒരാളുമായ അലി മുസ്ലിയാര്‍ വെട്ടത്തൂരും സ്ഥാപനത്തിന്‍െറ ഭാരവാഹികളും സംഘടന വിട്ടു. കാന്തപുരം നേതൃത്വം നല്‍കുന്ന സംഘടനയുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിച്ചതായി വെട്ടത്തൂര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സ്ഥാപന ഭാരവാഹികളും സംഘടനാ നേതൃത്വവും സാമ്പത്തിക പ്രശ്നങ്ങളിലുള്‍പ്പെടെ തുടരുന്ന ഭിന്നതയാണ് രാജിക്ക് കാരണം. വെള്ളമുണ്ട റെയ്ഞ്ച് ജംഇയ്യതുല്‍ മുഅല്ലിമീന്‍ സെക്രട്ടറിയായി സംഘടനാ രംഗത്തുവന്ന അലി മുസ്ലിയാര്‍ എസ്.എസ്.എഫ് ജില്ലാ അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍, സംസ്ഥാന കൗണ്‍സിലര്‍, മാനന്തവാടി മേഖലാ പ്രസിഡന്‍റ്, സമസ്ത സെക്രട്ടറി, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി, സമസ്ത ജില്ലാ ട്രഷറര്‍, ബത്തേരി താലൂക്ക് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എട്ടു വര്‍ഷമായി കോളിയാടിയിലെ സ്ഥാപനത്തിന്‍െറ ജനറല്‍ സെക്രട്ടറിയും പ്രിന്‍സിപ്പലുമാണ്.