റംസാന്‍ പ്രഭാഷണം തുടങ്ങി
കണ്ണൂര്‍: എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സഹചാരി മെഡിക്കല്‍ കെയറിന്റെ നേതൃത്വത്തില്‍ നടത്തുന്ന റംസാന്‍ പ്രഭാഷണപരമ്പരക്ക് കണ്ണൂര്‍ പോലീസ് മൈതാനത്ത് തുടക്കമായി. മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. പി.കെ.പി. അബ്ദുസലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറഹിമാന്‍ കല്ലായി അധ്യക്ഷത വഹിച്ചു.





