Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
'കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം' 
 സഹചാരി റിലീഫ് ഫണ്ട് ശേഖരണ ദിനം ഇന്ന് 
 മനാമ: 'കരുണയുടെ നോട്ടം കനിവിന്റെ സന്ദേശം' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മറ്റി നടത്തുന്ന റിലീഫ് പ്രവര്‍ത്തനമായ 'സഹചാരി' ഫണ്ടിലേക്കുള്ള വിശുദ്ധ റമസാനിലെ ഏക ദിന ഫണ്ട് ശേഖരണം ഇന്ന് (ജൂലൈ 26 വ്യാഴം) ബഹ്‌റൈനില്‍ നടക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ സഹചാരി ഫണ്ടിലേക്ക് കേരളത്തിനകത്തു നിന്നും പുറത്തു നിന്നും ഗള്‍ഫ് നാടുകളില്‍ നിന്നുമായി റമസാനിലെ ഒരു ദിനത്തില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ (റമസാനിലെ ഒരു ദിനത്തില്‍) നടക്കുന്ന ഫണ്ട് സ്വരൂപണത്തിന്റെ ഭാഗമായാണ് ബഹ്‌റൈനിലെ വിവിധ ഏരിയകളില്‍ ഫണ്ട് ശേഖരണം നടക്കുന്നത്. ദാന ധര്‍മ്മങ്ങള്‍ക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന വിശുദ്ധ റമസാനില്‍ മുഴുവന്‍ വിശ്വാസികളും ഇതുമായി സഹകരിക്കണമെന്നും ഏരിയാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.