Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഹജ്ജ് കമ്മിറ്റി; ആലിക്കുട്ടി മുസ്ലിയാര്‍ക്ക് സാധ്യത
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രഖ്യാപനം രണ്ടുദിവസത്തിനകം ഉണ്ടായേക്കും. ചെയര്‍മാനായി എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്‍ തന്നെ എത്തുമെന്നാണ് സൂചന. എക്‌സിക്യൂട്ടീവ് ഓഫീസര്‍, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ ഉള്‍പ്പെടെ 16 പ്രതിനിധികളാണ് ഹജ്ജ് കമ്മിറ്റിയില്‍ ഉണ്ടാകുക. എല്ലാ മുസ്ലിം സംഘടനകള്‍ക്കും പ്രാതിനിധ്യം നല്‍കിക്കൊണ്ടുള്ള കമ്മിറ്റിക്കാണ് രൂപം നല്‍കുന്നത്. ചെയര്‍മാനെ കൂടാതെ ഒരു അംഗത്തെയും സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആഗ്രഹത്തോടെയാണ് എസ്.വൈ.എസ് നില്‍ക്കുന്നത്. ആലിക്കുട്ടി മുസ്ലിയാരോടൊപ്പം ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന അബ്ദു സമദ് പൂക്കോട്ടൂര്‍ രംഗത്ത് നിന്ന് മാറിയ സാഹചര്യത്തില്‍ മുക്കം ഉമര്‍ ഫൈസിയേയും ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദറിനെയുമാണ് എസ്.വൈ.എസ് ഉയര്‍ത്തിക്കാട്ടുന്നത്. കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായതിനാലും സംഘടനയില്‍ സീനിയറായി ആലിക്കുട്ടി മുസ്ലിയാര്‍ ഉള്ളതുമാണ് അബ്ദു സമദ് പൂക്കോട്ടൂര്‍ പിന്‍മാറാന്‍ കാരണമെന്ന് പറയുന്നു. സംസ്ഥാന ജോ.സെക്രട്ടറി ഉമര്‍ ഫൈസിയേയോ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജോ.സെക്രട്ടറി ഡോ.അബ്ദുല്‍ ഖാദറിനെയൊ കമ്മിറ്റി അംഗമാക്കണമെന്നാണ് എസ്.വൈ.എസ് പറയുന്നത്.