സ്വാഗതസംഘം ഓഫീസ് തുറന്നു
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റിയുടെ റംസാന്‍ കാമ്പയിന്റെ ഭാഗമായി ജൂലായ് 23, 24, 25 തീയതികളില്‍ കാസര്‍കോട്പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്ത് റംസാന്‍ പ്രഭാഷണം സംഘടിപ്പിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. ഇതോടനുബന്ധിച്ച് സ്വാഗതസംഘം ഓഫീസ് ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ഹാരിസ് ദാരിമി, ഇ.പി.ഹംസത്തു സഅദി, എസ്.പി.സ്വലാഹുദ്ദീന്‍, കണ്ണൂര്‍ അബ്ദുല്ല, എ.പി.മുഹമ്മദ് ഹാജി , ഹബീബ് ദാരിമി, ഹാഷിംദാരിമി, എം.എ.ഖലീല്‍, കെ.എം.ശറഫുദ്ദീന്‍, ആലിക്കുഞ്ഞി, എ.സി.മുഹമ്മദ്, ഫാറൂഖ്, ലത്തീഫ്, ആലിക്കുഞ്ഞി ദാരിമി എന്നിവര്‍ സംസാരിച്ചു.




