വിദ്യാര്‍ത്ഥി പ്രതിഭ ശാക്തീകരണ പദ്ധതി STEP പ്രവര്‍ത്തനം ആരംഭിച്ചു
അബുദാബി: എസ്.കെ.എസ്.എസ്.എഫ് അബുദാബി കമ്മറ്റിയുടെ സഹകരണത്തോട് കൂടി എസ്.കെ.എസ്..എസ്.എഫ് സംസ്ഥാന കമ്മറ്റി നടപ്പിലാക്കുന്ന വിദ്യാര്‍ത്ഥി പ്രതിഭ ശാക്തീകരണ പദ്ധതി (സ്റ്റുഡന്റ്‌ടാലന്റ് എംപവറിംഗ് പ്രോഗ്രാം - സ്റ്റെപ് 2) പ്രവര്താനമാരംഭിച്ചു.
പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന
കമ്മറ്റി അപേക്ഷ ക്ഷണിച്ചു.
SSLC പരീക്ഷയില്‍ ചുരുങ്ങിയത് അഞ്ചു വിഷയങ്ങളില്‍ എ ഗ്രേഡും മറ്റു വിഷയങ്ങളില്‍ ബി പ്ലസുമുള്ള
വിദ്യാര്തികള്‍ക്ക് അപേക്ഷിക്കാം.
ആഗസ്റ്റ് 15 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി.
നിയമാനുസൃതം അപേക്ഷിക്കുന്ന വിദ്യാര്തികള്‍ക്കായി നടത്തുന്ന പ്രവേശന പരീക്ഷയില്‍ മികവു
പുലര്‍ത്തുന്ന 150 വിദ്യാര്തികലെയാണ് ഈ പദ്ധതിയില്‍ ഉള്‍പെടുത്തുക.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികളെ ഉന്നത പഠനത്തിനുപ്രാപ്തരാക്കുന്നത്തിനു പരിശീലനം നല്‍കുന്ന പദ്ധതിയുടെ കാലാവധി അഞ്ചുവര്‍ഷമാണ്. വിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ക്ക്പ്രാപ്തരാക്കുന്ന പരിശീലനങ്ങലാണ് ഈ കാലയളവില്‍ നല്‍കുക.അവധിക്കാലത്ത് നടക്കുന്ന റസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍ വഴി വിദ്യാര്‍ത്ഥികളെസിവില്‍ സര്‍വ്വീസ് ഉള്‍പ്പെടെയുള്ള
അഭിമുഖങ്ങളില്‍വിജയിക്കുന്നതിനാവാശ്യമായ വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ടവര്‍ക്ക്ഷോപ്പുകളും ട്രൈനിംഗും നല്‍കുക,
മറ്റു പരീക്ഷകള്‍ എഴുതാനാവശ്യമായറൈറ്റിംഗ് സ്കില്‍ ഉണ്ടാക്കിയെടുക്കുക, സിവില്‍ സര്‍വീസ് പരീക്ഷയുമായിബന്ധപ്പെട്ട പൊതു വിജ്ഞാനം, ഏറ്റവും പുതിയ വിവരങ്ങള്‍ എന്നിവവിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുക, അവര്‍ക്ക് ആത്മപ്രചോദനം
നല്‍കുന്നതിനുള്ള ലോക്കല്‍ മെന്‍ററിംഗ് സിസ്റ്റം,രക്ഷിതാക്കള്‍ക്കുള്ള പരിശീലനം എന്നിവ നടത്തുക
എന്നിവയാണ്പരിശീലനകാലയളവിലെ പദ്ധതികള്‍.
ഈ കാലയളവില്‍ മികവു പ്രകടിപ്പിക്കുന്നവിദ്യാര്‍ത്ഥികളെ സിവില്‍ സര്‍വീസ്
ഉള്‍പ്പെടെയുള്ള ഉന്നതപരിശീലനത്തിനായി സൊജന്യ പരിശീലനത്തിന്‍ അയക്കുകയും മറ്റുള്ളവരെഏറ്റവും കാലികവും അവരുടെ
അഭിരുചിക്ക് അനുയോജ്യമായതുമായകരിയര്‍ കേന്ദ്രങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്ന
രീതിയിലാണ്പദ്ധതിപ്രയോഗവല്‍കരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഇന്ത്യ: 919447931390
അബുദാബി എസ്.കെ.എസ്.എസ്.എഫ് ആണ് പദ്ധതി സാമ്പത്തിക ചെലവ്
വഹിക്കുന്നത്.പദ്ധതിക്കാവശ്യമായ ഫണ്ടിന്റെ ആദ്യ ഘടു അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്
സെന്റര് സെക്രട്ടറി സയ്യിദ് അബ്ദു റഹ്മാന്‍ തങ്ങള്‍ സയ്യിദ് സാദിഖ് അലി
ശിഹാബ് തങ്ങള്‍ക്കു കൈമാറി. പാണക്കാട് നടന്ന ചടങ്ങില്‍ റഷീദ് ഫൈസി വെല്ലയിക്കോട്,
അബ്ദുല്‍ ഗഫൂര്‍ കൊപ്പം തുടങ്ങിയ പര്മുഘര്‍ പങ്കെടുത്തു
--




