40 വര്‍ഷം പൂര്‍ത്തിയാക്കിയ മദ്‌റസാ അധ്യാപകരെ ആദരിക്കുന്നു
മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് മതവിദ്യാഭ്യാസ കാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി മദ്‌റസാ അധ്യാപന രംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയ ജില്ലയിലെ ഉസ്താദുമാരെ ആദരിക്കുന്നു. സാമ്പത്തിക നേട്ടം ലക്ഷ്യമാക്കാതെ സമൂഹത്തില്‍ ധാര്‍മ്മിക വിപ്ലവത്തിന് നിശ്ശബ്ദമായ നേതൃത്വം നല്‍കി വരുന്ന ഉസ്താദുമാരുടെ സേവനത്തിന്റെ മൂല്യം കണക്കിലെടുത്താണിത്. ഈ രംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ അതത് ശാഖാ കമ്മിറ്റികള്‍ മുഖേന ഒരാഴ്ചയ്ക്കകം അറിയിക്കണം. ഫോണ്‍: 9526934798, 9744059384.




