ആഹ്ലാദത്തിന്റെ സ്‌നേഹവിരുന്നൊരുക്കി ഈദുല്‍ഫിത്തര്‍
മഞ്ചേരി: സ്‌നേഹ സന്ദേശങ്ങള്‍ കൈമാറിയും സൗഹൃദത്തിന്റെ ഊഷ്മള വിരുന്നുകളൊരുക്കിയും നാടെങ്ങും ഈദുല്‍ഫിത്തര്‍ ആഘോഷിച്ചു. ഈദ്ഗാഹുകളിലെയും മസ്ജിദുകളിലെയും പെരുന്നാള്‍ നമസ്‌കാരത്തിലും ഖുതുബാ പ്രഭാഷണത്തിലും ഏറെ വിശ്വാസികള്‍ പങ്കുകൊണ്ടു. ചെറിയപെരുന്നാള്‍ ഉറപ്പിച്ച ശനിയാഴ്ച സന്ധ്യ മുതല്‍ പാവപ്പെട്ടവര്‍ക്കുള്ള സക്കാത്ത് വിതരണവും സജീവമായിരുന്നു.
സ്‌നേഹവും സൗഹാര്‍ദവും സുദൃഢമാക്കുന്നതിനും വ്രതാനുഷ്ഠാനത്തിലൂടെ കൈവന്ന ആത്മീയചൈതന്യം തുടര്‍ജീവിതത്തില്‍ നിലനിര്‍ത്തുന്നതിനുമുള്ള ബാധ്യത ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ഖത്തീബുമാരുടെ പ്രഭാഷണങ്ങള്‍.




