എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തക ക്യാമ്പ്
മേലാറ്റൂര്‍: എസ്‌കെഎസ്എസ്എഫ് മേലാറ്റൂര്‍ മേഖലാ പ്രവര്‍ത്തക ക്യാമ്പ് പുത്തന്‍കുളം നാട്ടിക മൂസ മുസ്‌ലിയാര്‍ നഗറില്‍ നടന്നു. സമസ്ത ജില്ലാ ജന.സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. പി. താജുദ്ദീന്‍മൗലവി അധ്യക്ഷതവഹിച്ചു. പുത്തനഴി മൊയ്തീന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. ടി. കുഞ്ഞിമുഹമ്മദ് ഫൈസി, കെ.പി. ഹംസ, അയൂബ് ദാരിമി എന്നിവര്‍ പ്രസംഗിച്ചു. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. കെ. അബൂബക്കര്‍ ഹാജി, നാട്ടിക മൂസ മുസ്‌ലിയാര്‍ സ്മാരക അവാര്‍ഡും ഷമീര്‍ഫൈസി ഒടമല നിര്‍ധനര്‍ക്കുള്ള ചികിത്സാ സഹായവും വിതരണംചെയ്തു. സെഷന്‍ രണ്ടില്‍ നടന്ന പ്രാസ്ഥാനികം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സിലര്‍ ഒ.എം.എസ്. തങ്ങള്‍ അധ്യക്ഷതവഹിച്ചു. വി. റഷീദ്, ഫൈസല്‍ ദാരിമി എന്നിവര്‍ പ്രസംഗിച്ചു. 'കര്‍മപഥം' എന്ന വിഷയത്തെ കുറിച്ച് സത്താര്‍ പന്തല്ലൂരും 'ദഅവത്തിന്റെ നീതിശാസ്ത്രം എന്ന വിഷയത്തെക്കുറിച്ച് ഷെരീഫ് സാഗര്‍ പൊന്നാനിയും സുന്നത്ത് ജമാഅത്തെ്' എന്ന വിഷയത്തെക്കുറിച്ച് സി. ഹംസയും പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന പ്രാര്‍ഥനാസംഗമത്തിന് എന്‍. അബ്ദുള്ള ഫൈസി വെട്ടത്തൂര്‍ നേതൃത്വം നല്‍കി. നേരത്തെ ഒ.ടി. മൂസ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ എടയാറ്റൂരില്‍ നടന്ന നാട്ടിക വി. മൂസ മുസ്‌ലിയാരുടെ ഖബ ര്‍സി യാറത്തോടെയാണ് സമ്മേളനം തുടങ്ങിയത്.




