Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഇബാദ് സംസ്ഥാന ട്രെയിനിങ്  ക്യാമ്പ് സെപ്തം. 15ന്  മലപ്പുറം  മാക്‌സ്   കാമ്പസില്‍
അറുനൂറില്‍ പരം ദാഇമാര്‍ പങ്കെടുക്കും
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. ഇബാദ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വിദിന ദഅ്‌വാ ട്രെയിനിങ് ക്യാമ്പ് സെപ്തംബര്‍ 15, 16 തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ വേങ്ങര കുന്നുംപുറം മാക്‌സ് ഇന്റര്‍നാഷണല്‍ കാമ്പസില്‍ നടക്കും. ഇബാദിനു കീഴില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അറുനൂറില്‍ പരം ദാഇമാര്‍ പങ്കെടുക്കുന്ന ക്യാമ്പ് 15ന് കാലത്ത് 10.30ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ  ചെറുശ്ശേരി  സൈനുദ്ദീന്‍ മുസ്‌ലിയാര്‍  ഉദ്ഘാടനം ചെയ്യും. മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍ അധ്യക്ഷത വഹിച്ചു. ആസിഫ് ദാരിമി പുളിക്കല്‍, കെ.എം.ശരീഫ് പൊന്നാനി, പാലൊളി അബൂബക്കര്‍,  അബ്ദുറസാഖ് പുതുപൊന്നാനി  സംസാരിച്ചു.