യാത്രയയപ്പ് നല്‍കി
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അഹ്മദ് പോത്താംകണ്ടതിനു എസ്.കെ.എസ്.എസ്.എഫ്. ദുബായ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി നല്‍കിയ യാത്രയയപ്പില്‍ അബ്ദുല്‍ സലാം ബാഖവി ഉപഹാരം നല്‍കുന്നു.
ദുബായ്: മൂന്നു പതിറ്റാണ്ടിന്റെ പ്രവാസ ജീവിത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ദുബായ് സുന്നി സെന്റര് സെക്രെടരിയും, മത,സാമൂഹ്യ,സാംസ്‌കാരിക രംഗത്തെ നിറ സനിധ്യവുമായ അഹ്മദ് പോത്താകണ്ടതിനു എസ്.കെ.എസ്.എസ്.എഫ്. ദുബായ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി എം.പി.മുസ്തഫല്‍ ഫൈസി,ദുബായ് സുന്നി സെറെര്‍ വൈസ് പ്രസിഡന്റ് അബ്ദുസ്സലാം ബാഖവി വടക്കേകാട്,കെ.ടി.അബ്ദുല്‍ ഖാദര്‍ മൌലവി കണ്ണാടിപ്പരംബ്,അബ്ദുല്‍ ഹകീം ഫൈസി,ഹസൈനാര്‍ ഹാജി തോട്ടുംഭാഗം,ഇബ്രാഹിം ഫൈസി പെരുമളാബാദ് ,ഹസന്‍ രാമന്തള്ളി,ശരഫുധീന്‍ പെരുമളാബാദ്,യൂസുഫ് കാലടി,മന്‍സൂര്‍ മൂപ്പന്‍ ചടങ്ങില്‍ സമ്പന്ധിച്ചു. അബ്ദുല്‍ സലാം ബാഖവി ഉപഹാര സമര്‍പ്പണം നടത്തി.
അഹ്മദ് പോത്താംകണ്ടം മറുപടി പ്രസംഗം നടത്തി.




