വെങ്ങപ്പള്ളി അക്കാദമി ദശവാര്‍ഷികം: യുവജന-കുടുംബസദസ്സുകള്‍ നടത്തും
കല്പറ്റ: സമന്വയ വിദ്യാഭ്യാസം സമൂഹനന്മയ്ക്ക് എന്ന പ്രമേയവുമായി 2013 ഏപ്രിലില്‍ നടക്കുന്ന വെങ്ങപ്പള്ളി ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമി പത്താം വാര്‍ഷിക ഒന്നാം സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി ഒക്ടോബറില്‍ മൂന്നു താലൂക്കുകളില്‍ യൂത്ത് മീറ്റ് നടത്തും. നവംബറില്‍ ഉലമാ ഉമറാ സംഗമങ്ങളും ഡിസംബറില്‍ 250 മഹല്ലുകളില്‍ കുടുംബസദസ്സുകളും സംഘടിപ്പിക്കും. വിപുലമായ എക്‌സിബിഷനും വിപണനമേളയും വിഭവസമാഹരണവും നടത്തും
സമ്മേളന പ്രചാരണത്തിന്റെ ഒന്നാംഘട്ടമായി നടത്തിയ റംസാന്‍ കാമ്പയിനും അനുബന്ധ പ്രവര്‍ത്തനങ്ങളും വിലയിരുത്തുകയും സംഘാടകരെ അഭിനന്ദിക്കുകയും ചെയ്തു. വിവിധ മേഖലകളെ പ്രതിനിധീകരിച്ച് കുന്നോത്ത് ഇബ്രാഹിം ഹാജി തലപ്പുഴ, ഇ.കെ.അനീസ് ഫൈസി പൊഴുതന, അബാസ് മൗലവി കല്പറ്റ, പി.സി.ഇബ്രാഹിം ഹാജി കമ്പളക്കാട്, ഫൈസല്‍ ഫൈസി, സി.പി.മുഹമ്മദ്കുട്ടി, നൂറുദ്ദീന്‍ ഫൈസി, വി.സി.മൂസ, എ.കെ.മുഹമ്മദ് ദാരിമി, കെ.സി.കെ.തങ്ങള്‍, ജമാലുദ്ദീന്‍ ഫൈസി, ഖാസിം ദാരിമി, സി.പി.ഹാരിസ് ബാഖവി, ഇബ്രാഹിം ഫൈസി പേരാല്‍ എന്നിവര്‍ സംസാരിച്ചു.





