ഹജ്ജ്: 55 പേര്‍ക്കുകൂടി അവസരം
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിച്ച 55 പേര്‍ക്കുകൂടി ഈവര്‍ഷം അവസരം ലഭിച്ചു. തിങ്കളാഴ്ച അവസരം ലഭിച്ച 34 പേരടക്കം 89 പേര്‍ക്കാണ് പുതിയതായി യാത്ര ഉറപ്പായത്.
മെഹറം സംബന്ധിച്ച വിഷയത്തില്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്കുള്ള സീറ്റുകളുടെ വിഭജനം പൂര്‍ത്തിയായപ്പോള്‍ കേരളത്തിന് 36 സീറ്റുകള്‍ ലഭിച്ചു. കേന്ദ്ര ഹജ്ജ്കമ്മിറ്റി കൈവശംവെച്ച 400 സീറ്റുകളാണ് സംസ്ഥാനങ്ങള്‍ക്ക് വിതരണംചെയ്തത്.
നേരത്തെ അവസരം ലഭിച്ചവരില്‍ യാത്ര റദ്ദാക്കിയവര്‍ക്ക് പകരമായാണ് 53 പേര്‍ക്ക് അനുമതി കിട്ടിയത്. കാത്തിരിപ്പ് പട്ടികയില്‍ 2087 മുതല്‍ 2176 വരെയുള്ളവര്‍ക്കാണ് ഇപ്പോള്‍ അവസരം ലഭിച്ചത്. ഇവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാന ഹജ്ജ്കമ്മിറ്റി അധികൃതര്‍ അടുത്തദിവസങ്ങളില്‍ നേരിട്ട് അറിയിക്കും. ഇതോടെ സംസ്ഥാനത്തിന് ലഭിച്ച സീറ്റുകളുടെ എണ്ണം 8321 ആയി.





