ഹജ്ജ്: എയര്‍ഇന്ത്യയെ മാറ്റാന്‍ ആവശ്യപ്പെട്ട് കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാര്‍ കത്തുനല്‍കി
കൊണ്ടോട്ടി: കേരളത്തില്‍നിന്നുള്ള ഹജ്ജ് സര്‍വീസില്‍നിന്ന് എയര്‍ഇന്ത്യയെ മാറ്റണമെന്നാവശ്യപ്പെട്ട് ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാര്‍ കേന്ദ്ര വിദേശകാര്യമന്ത്രിക്കും വ്യോമയാന മന്ത്രിക്കും കത്തയച്ചു. എയര്‍ ഇന്ത്യക്ക് പകരം സൗദി എയര്‍ലൈന്‍സിന് ചുമതല കൊടുക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്.
തീര്‍ഥാടകരുടെ യാത്ര സംബന്ധിച്ച അനിശ്ചിതത്വം നീങ്ങാത്തതാണ് എയര്‍ഇന്ത്യയെ മാറ്റണമെന്ന ആവശ്യത്തിന് കാരണം. കോഴിക്കോട്ട് നിന്നുള്ള ഹജ്ജ് സര്‍വീസുകള്‍ ഒക്‌ടോബര്‍ ആറുമുതല്‍ 23വരെ ആകുമെന്നായിരുന്നു എയര്‍ഇന്ത്യ അധികൃതര്‍ നേരത്തെ സംസ്ഥാന ഹജ്ജ്കമ്മിറ്റിയെ അറിയിച്ചിരുന്നത്. പകലും രാത്രിയുമെല്ലാം സര്‍വീസ് നടത്തുന്ന വിധത്തിലായിരുന്നു ഷെഡ്യൂള്‍ തയ്യാറാക്കിയിരുന്നത്. more>>>





