Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഇബാദ് സ്റ്റേറ്റ് ട്രെയ്‌നിംഗ് ക്യാമ്പ് നാളെ തുടങ്ങും 
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. ഇബാദ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ദ്വിദിന ട്രയ്‌നിംഗ് ക്യാമ്പ് നാളെയും മറ്റന്നാളുമായി മലപ്പുറം ജില്ലയിലെ വേങ്ങര കുന്നുംപുറം മാക്‌സ് ഇന്റര്‍നാഷണല്‍ കാമ്പസില്‍ നടക്കും. നാളെ കാലത്ത് 10.30ന് സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ദഅ്‌വാ പ്രഭാഷണം നിര്‍വഹിക്കും. 
പ്രവാചകന്‍മാരുടെ പ്രവര്‍ത്തന രീതി, കര്‍മങ്ങളെ പരിചയപ്പെടുന്നു, വഴിയും വഴികേടും, പ്രകീര്‍ത്തനം മനനം, ഉദയചിന്ത, പ്രത്യയശാസ്ത്ര പരിചയം എന്നീ സെഷനുകള്‍ക്ക് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി, ഹംസ ഫൈസി റിപ്പണ്‍, സാലിം ഫൈസി കൊളത്തൂര്‍, ആസിഫ് ദാരിമി പുളിക്കല്‍, അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍, സി.കെ.മുഹ്‌യിദ്ദീന്‍ ഫൈസി കോണോംപാറ, എ.പി.അബ്ദുറഹ്മാന്‍ ഫൈസി പാണമ്പ്ര, ഫാദര്‍ ഇബ്‌റാഹിം മുണ്ടക്കന്‍, ആബിദ് ഹുദവി തച്ചണ്ണ നേതൃത്വം നല്‍കും. ഞായറാഴ്ച വൈകുന്നേരം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ പ്രാര്‍ത്ഥനയോടെ സമാപിക്കും.