'ഖാഫില ജിദ്ദ' കേരള ഇസ്ലാമിക് ക്ലാസ് റൂം ജിദ്ദ സംഗമം ശ്രദ്ധേയമായി
ജിദ്ദ ഷറഫിയയില്‍ നടന്ന ഖാഫില ജിദ്ദ കേരള ഇസ്ലാമിക് ക്ലാസ് റൂം ഓണ്‍ ലൈന്‍ സൌഹൃദ കൂട്ടയ്മ യില്‍ (വലതു നിന്ന്) സയ്യിദ് ഉബൈദുല്ലാഹ് തങ്ങള്‍, ടി എച്ച് ദാരിമി, മുജീബ് റഹ് മാന്‍ റഹ് മാനി എന്നിവര്‍ സംസാരിക്കുന്നു
ജിദ്ദ: കേരള ഇസ്ലാമിക് ക്ലാസ് റൂം ഓണ്‍ ലൈന്‍ സൌഹൃദ സംഘം ജിദ്ദ നഗരത്തിലെ അംഗങ്ങള്‍ ഒത്തു കൂടിയ സ്നേഹ സംഗമം പരസ്പരം പരിചയപ്പെട്ടും അനുഭവങ്ങള്‍ പങ്കിട്ടും പുതിയ സൌഹൃദങ്ങള്‍ക്ക് വഴി ഒരുക്കിയും വ്യത്യസ്തത പുലര്‍ത്തി. സയ്യിദ് ഉബൈദുല്ലാഹ് തങ്ങള്‍ മേലാറ്റൂരിന്റെ അധ്യക്ഷതയില്‍ ജിദ്ദ ഷറഫിയയില്‍ ചേര്‍ന്ന ഖാഫില ജിദ്ദ സ്നേഹ സംഗമം, യുവ പണ്ഡിത നിരയുടെ ഉദ്ബോധനങ്ങളും പ്രവര്‍ത്തകരുടെ സ്നേഹാഭിവാദ്യങ്ങളും കൊണ്ട് അവിസ്മരണീയമായ അനുഭവമായി.
ദഅവാ പ്രവര്‍ത്തനം ഓരോ സത്യ വിശ്വാസിയുടെയും ബാധ്യതയാണെന്നും വ്യവസ്ഥാപിതമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന more>>>>





