മഹല്ലുകള്‍ ഇസ്‌ലാമിന്റെ വിളനിലം- കോട്ടുമല ബാപ്പു മുസ്‌ല്യാര്‍
കാസര്‍കോട്: ഇസ്‌ലാം വളര്‍ന്നുവരേണ്ടത് മഹല്ലുകളില്‍നിന്നാണെന്നും ഇസ്‌ലാമിന്റെ വിളനിലമാണ് മഹല്ലുകളെന്നും സമസ്ത സെക്രട്ടറിയും ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി.എം.ബാപ്പു മുസ്‌ല്യാര്‍ പറഞ്ഞു. സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി മദ്രസയില്‍ നടന്ന പ്രതിനിധിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.എം.എഫ്. ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷനായി. എം.പി.എം.സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ പ്രാര്‍ഥന നടത്തി. പിണങ്ങോട് അബൂബക്കര്‍ മുസ്‌ല്യാര്‍ ക്ലാസെടുത്തു. കാഞ്ഞങ്ങാട് സംയുക്ത ഖാസി സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, കീഴൂര്‍-മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മൗലവി, ചെര്‍ക്കള ഖത്തീബ് അബു ഹന്നത്ത് കുഞ്ഞുമുഹമ്മദ് മൗലവി, തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡന്റ് ടി.കെ.പൂക്കോയ തങ്ങള്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, കെ.ടി.അബ്ദുല്ല ഫൈസി വെളിമുക്ക്, എ.ഹമീദ് ഹാജി, ടി.കെ.സി.അബ്ദുല്‍ഖാദര്‍ ഹാജി, ടി.കെ.കുഞ്ഞിക്കോയ തങ്ങള്‍, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, സി.എച്ച്.മുഹമ്മദ്കുഞ്ഞി ചായിന്റടി, റഷീദ് ബെളിഞ്ചം, കണ്ണൂര്‍ അബ്ദുല്ല എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഇബ്രാഹിം മുണ്ട്യത്തടുക്ക സ്വാഗതം പറഞ്ഞു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ല്യാര്‍ക്കും അംഗം സി.ബി.അബ്ദുല്ല ഹാജിക്കും ചെര്‍ക്കളം അബ്ദുള്ള, മെട്രോ മുഹമ്മദ് ഹാജി എന്നിവര്‍ ഉപഹാരം നല്‍കി.
മലപ്പുറത്ത് നടന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷിക സമ്മേളനത്തില്‍ മാതൃകാ മഹല്ലായി തിരഞ്ഞെടുക്കപ്പെട്ട ചെര്‍ക്കളം മുഹ്‌യുദ്ദീന്‍ വലിയ ജമാഅത്ത് പള്ളിക്കും പള്ളിക്കര തൊട്ടി മുഹ്‌യുദ്ദീന്‍ ജമാഅത്തിനും സംഗമത്തില്‍ സര്‍ട്ടിഫിക്കറ്റും മെമന്‍േറായും നല്‍കി.





