സകരിയ്യാ സ്വലാഹിയും പുറത്ത്;
വഹാബി പ്രസ്ഥാനം തകര്‍ച്ചയുടെ വക്കില്‍
എല്ലാ നവീന പ്രസ്ഥാനക്കാര്‍ക്കും പഴക്കം സംഭവിക്കുമ്പോള്‍ ഉണ്ടാവുന്ന സ്വാഭാവിക തകര്‍ച്ചയുടെ വക്കിലാണ് കേരള നദ്‌വത്തുല്‍ മുജാഹിദീനും മുഅ്‌തസിലത്തും റവാഫിളത്തും തുടങ്ങി അന്തകാലഘട്ടം തൊട്ട് ഉടലെടുത്ത പുത്തന്‍വാദക്കാര്‍. കാലാന്തരങ്ങളില്‍ കാലയവനിക്കകത്ത് അന്ത്യ വിശ്രമം പുല്‍കിയപ്പോള്‍ പുതിയവ രൂപീകരിക്കാന്‍ പിശാചുബോധനം നല്‍കിയവര്‍ ആ ജോലിയേറ്റെടുത്ത് നടത്തിവന്നു. അഹ്‌ലുസുന്ന:യുടെ ബദലായി ഉയര്‍ന്നുവന്ന ഒരു പ്രസ്ഥാനവും നീണ്ടകാലം വാണിട്ടില്ല. നജ്‌ദിയന്‍ - വഹാബീ തൗഹീദിന് കുറച്ച് നീണ്ട കാലംകിട്ടിയത് ആലുസഊദ് ഭരണ കൂടത്തിന്റെ മനുഷ്യത്വ രഹിതമായ ഇടപെടല്‍കൊണ്ടാണ്. ഇപ്പോഴും ലോകത്തിന്റെ വിവിധ കോണുകളില്‍ വഹാബീ പ്രസ്ഥാനം ആശയ പ്രചാരണം നടത്തുന്നതും നിലനില്‍ക്കുന്നതും ഈ കാരണത്താല്‍ തന്നെ.
പണാധിപത്യവും അധികാര മേല്‍കോയ്‌മയും നേടാന്‍ ഉണ്ടാക്കിയെടുത്ത ആദര്‍ശ പുകമറ ഇപ്പോള്‍ തകര്‍ന്ന് വീഴുന്നതും ``ആരാണ് കേമന്‍'' എന്ന അവകാശത്തര്‍ക്കത്തിന് വേണ്ടി തന്നെ. മാലിക്‌ബ്‌നുദീനാറിന്റെ കാലം മുതല്‍ നേരെ ചൊവ്വേ നടന്ന മുസ്‌ലിംകള്‍ക്കിടയില്‍ കലപിലയുണ്ടാക്കി തര്‍ക്കക്കൊടികെട്ടാന്‍ വന്ന ഭിന്നിപ്പിന്റെ അപ്പോസ്‌തലന്‍ വക്കം മൗലവിയും കെ എം മൗലവിയും ഒക്കെ ജനങ്ങളെ വശീകരിക്കാന്‍ അല്‌പം പരിഷ്‌കാര ചിന്തകള്‍ കൂടി മേമ്പൊടി ചേര്‍ത്തപ്പോള്‍ ആണ് വഹാബിസത്തിന്റെ കേരളമോഡല്‍ പച്ച പിടിച്ചത്. ആദര്‍ശമെന്ന പേരില്‍ ചില തിയറികള്‍ ആവിഷ്‌കരിച്ച സമകാലിക പുത്തന്‍ ചിന്താഗതിക്കാര്‍ പാരമ്പര്യത്തിന്റെ അടിത്തറകള്‍ മാന്തിയെടുത്ത് തങ്ങള്‍ക്ക് പാകപ്പെടുത്താന്‍ പണിയെടുത്തു. അങ്ങനെയാണ് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പിറവിയെടുത്തത്.
അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെ രക്ഷയും നല്‍കാന്‍ അല്ലാഹുവിന് മാത്രമേ കഴിയുകയുള്ളൂ എന്ന് മാത്രമേ വിശ്വസിക്കാവൂ എന്നതായിരുന്നു മുജാഹിദു തൗഹീദിന്റെ ആകെതുക. അതിന്റെ ഉപ ചര്‍ച്ചകളിലാണ് അദൃശ്യവും അഭൗതികവുമായ ശക്തികളോടുള്ള സഹായ തേട്ടം കടന്നുവരുന്നത്. ചുരുക്കത്തില്‍ അങ്ങനത്തെ ശക്തികളോട് സഹായം ചോദിക്കുക എന്നല്ല അങ്ങനെ വിശ്വസിക്കാന്‍ പോലും പാടില്ലയെന്നായിരുന്നു വഹാബികളുടെ നിലപാട്.
ഇന്നിപ്പോള്‍ ജിന്നും മലക്കും മറ്റ് സൃഷ്‌ടികളും ഈ രൂപത്തില്‍ ഉപകാര-ഉപദ്രവങ്ങള്‍ ചെയ്യുമെന്ന വാദ-പ്രതിവാദ ശബ്‌ദങ്ങളുയരുന്നതിന്റെ പ്രകമ്പനം മൂലം കെ എന്‍ എം ആടിയുലയുകയാണ്. നില നില്‍പിന്റെ സ്വത്യപ്രതിസന്ധിയില്‍ മരണ ഗോഷ്‌ടികള്‍ കാണിക്കുന്ന തിരക്കിലാണതിന്റെ ഭാരം വഹിക്കുന്നവര്‍. ഇത്തരം സംഘടനാ നേതൃത്വത്തെ കാണുമ്പോള്‍ വല്ലാത്ത മതിപ്പുവരുന്നു. സത്യത്തില്‍ ഇപ്പോഴത്തെ വിവാദത്തിന്റെ അടിസ്ഥാനമായി പറഞ്ഞു കേള്‍ക്കുന്ന വിജന പ്രദേശത്തെ സഹായതേട്ടത്തിനുമപ്പുറം ഈ ഭാരം വഹിക്കുന്നതുമായി ബന്ധപ്പെട്ട അവകാശത്തര്‍ക്കമാണ് വില്ലന്‍.
2007ലുണ്ടായ ഒരു വാദമാണ് വിജനപ്രദേശത്തെ സഹായതേട്ടം. ``പകല്‍ വെളിച്ചത്തില്‍ വിജനമായ മരുഭൂമിയിലൂടെ വരിയറിയാതെ നീങ്ങുന്ന ഒരാള്‍ പരിസരത്ത് ആരെയും കാണുന്നില്ല. ഇവിടെ എന്റെ ശബ്‌ദം കേള്‍ക്കുന്ന ആരെങ്കിലും (മനുഷ്യന്‍, മലക്ക്, ജിന്ന്) എന്നെ സഹായിക്കട്ടെ എന്ന് നിനച്ച് പടപ്പുകളേ എന്നെ സഹായിക്കണേ, എനിക്കു വഴികാണിച്ചുതരണേ എന്ന് ഉച്ചത്തില്‍ വിളിച്ചുപറയുന്നുണ്ടെങ്കില്‍ അഭൗതിക മാര്‍ഗത്തിലുള്ള സഹായതേട്ടം അതിലില്ല. (ഇസ്‌ലാഹ് മാസിക 2007 ഏപ്രില്‍ പേജ് 42)
ഇപ്പോള്‍ പുറത്താക്കപ്പെട്ട സകരിയ്യ മൗലവി ജിന്നിനോട് സഹായം തേടാം എന്ന് വാദിച്ചുവെന്നും അതാണ് അടിസ്ഥാന കാരണം എന്നും വിശദീകരിക്കപ്പെടുന്നു. എന്നാല്‍ തനിക്ക് അത്തരം ഒരു വാദമില്ലെന്നും അദ്ദേഹം ഇപ്പോള്‍ പത്രക്കുറിപ്പ് ഇറക്കുന്നു. വിജനമായ സ്ഥലത്ത് കൂടി നടക്കുമ്പോള്‍ വഴിതെറ്റുന്നവന്റെ സഹായതേട്ടം ന്യായീകരിക്കാന്‍ ഉണ്ടായ സാഹചര്യം നിര്‍വചനത്തിലെ ചുവടുമാറ്റമായിരുന്നു. മനുഷ്യകഴിവിനപ്പുറത്തുള്ളത് ചോദിക്കലാണ് പ്രാര്‍ത്ഥന എന്നതില്‍ നിന്ന് മാറി സൃഷ്‌ടികളുടെ കഴിവിനപ്പുറം എന്ന് മാറ്റിപ്പറഞ്ഞു. മനുഷ്യനല്ലാത്ത സൃഷ്‌ടികളോട് സഹായം തേടാം എന്ന കണ്ടെത്തലിന്റെ പരിണിതിയായിരുന്ന ഈ പുതിയ നിര്‍വചനം. മനുഷ്യനില്ലാത്ത പലകഴിവും ജിന്നിനും മലക്കിനും ഉണ്ടെന്നും അവര്‍ പലപ്പോഴായി സമ്മതിച്ചിട്ടുണ്ട്. ആ കഴിവുകള്‍ അവരോട് തേടാം എന്ന് സമ്മതിച്ചാല്‍ നാളിതുവരെ പറഞ്ഞവയെല്ലാം മാറ്റിപ്പറയേണ്ടിവരും. എന്ന ബേജാറില്‍ വീണ്ടും നില്‍കക്കള്ളിയില്ലാതെ കാലുമാറ്റിച്ചവിട്ടി. ഇപ്പോള്‍ പുറത്താക്കപ്പെട്ട സകരിയ്യ മൗലവി ജിന്നിനോട് സഹായം തേടാം എന്ന് വാദിച്ചുവെന്നും അതാണ് അടിസ്ഥാന കാരണം എന്നും വിശദീകരിക്കപ്പെടുന്നു. എന്നാല്‍ തനിക്ക് അത്തരം ഒരു വാദമില്ലെന്നും അദ്ദേഹം ഇപ്പോള്‍ പത്രക്കുറിപ്പ് ഇറക്കുന്നു. വിജനമായ സ്ഥലത്ത് കൂടി നടക്കുമ്പോള്‍ വഴിതെറ്റുന്നവന്റെ സഹായതേട്ടം ന്യായീകരിക്കാന്‍ ഉണ്ടായ സാഹചര്യം നിര്‍വചനത്തിലെ ചുവടുമാറ്റമായിരുന്നു. മനുഷ്യകഴിവിനപ്പുറത്തുള്ളത് ചോദിക്കലാണ് പ്രാര്‍ത്ഥന എന്നതില്‍ നിന്ന് മാറി സൃഷ്‌ടികളുടെ കഴിവിനപ്പുറം എന്ന് മാറ്റിപ്പറഞ്ഞു. മനുഷ്യനല്ലാത്ത സൃഷ്‌ടികളോട് സഹായം തേടാം എന്ന കണ്ടെത്തലിന്റെ പരിണിതിയായിരുന്ന ഈ പുതിയ നിര്‍വചനം. മനുഷ്യനില്ലാത്ത പലകഴിവും ജിന്നിനും മലക്കിനും ഉണ്ടെന്നും അവര്‍ പലപ്പോഴായി സമ്മതിച്ചിട്ടുണ്ട്. ആ കഴിവുകള്‍ അവരോട് തേടാം എന്ന് സമ്മതിച്ചാല്‍ നാളിതുവരെ പറഞ്ഞവയെല്ലാം മാറ്റിപ്പറയേണ്ടിവരും. എന്ന ബേജാറില്‍ വീണ്ടും നില്‍കക്കള്ളിയില്ലാതെ കാലുമാറ്റിച്ചവിട്ടി.
2007 മുതല്‍ 2012വരെ ഈ വിജന പ്രദേശത്തെ സഹായതേട്ടം ന്യായീകരിച്ചുനടന്ന കെ എന്‍ എം എന്ത്‌വെളിപാടിന്റെ അടിസ്ഥാനത്തിലാണ് 2012ല്‍ ഇത് ശിര്‍ക്കാക്കിയതെന്ന് സമൂഹത്തിന് വിശദീകരിച്ച് നല്‍കണം. ഇപ്പോള്‍ ഈ വാദത്തിന്റെ പേരില്‍ സകരിയ മൗലവിക്ക് മേല്‍ കുതിരകയറുന്ന നദ്‌വത്തുല്‍ മുജാഹിദീന്‍ പിടിച്ചടക്കാന്‍ ശ്രമിക്കുന്ന സാക്ഷാല്‍ അബ്‌ദുറഹിമാന്‍ സലഫിയും അദ്ദേഹത്തിന്റെ റാന്‍മുളികളായി പ്രശസ്‌തരായ അനസ്‌മൗലവിയും കായക്കൊടി ഹനീഫ മൗലവിയും വര്‍ഷങ്ങളോളം ഈ വാദം ന്യയീകരിച്ച് നടന്നവരായിരുന്നു. (വീഡിയോ ക്ലിപ്പുകള്‍ ലഭ്യം) പുതിയ കൗണ്‍സിലോട് കൂടിയാണിത്. എടവണ്ണ ജോയിന്റ് കൗണ്‍സിലും തദനുബന്ധ കോലാഹലങ്ങളും സത്യധാര മുമ്പ് എഴുതിയിരുന്നു.
യഥാര്‍ത്ഥത്തില്‍ തങ്ങള്‍ എന്താണ് വിശ്വസിക്കുന്നതെന്നും പറയുന്നതെന്നും ഒരു ബോധവും ഇല്ലാത്തഒരു പറ്റം പടുജാഹിലുകള്‍ പാവം മുസ്‌ലിമിന്റെ വിശ്വാസം വികലമാക്കാന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ ഉണ്ടായ അബന്ധമാണിത്. മാറ്റിപ്പറയാന്‍ കാരണം പറഞ്ഞു കേള്‍ക്കുന്നത് വിജനപ്രദേശത്തെ ഇടതേട്ടത്തില്‍ വിശുദ്ധാത്മാക്കളും ഉള്‍പ്പെടില്ലേ എന്ന ചോദ്യത്തിന് മുമ്പില്‍ ഉത്തരം നല്‍കാന്‍ സാധിക്കുന്നില്ല എന്നതാണ്. അതാവട്ടെ നദ്‌വത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ച സങ്കുചിത താല്‌പര്യമാണ് താനും. മഹാന്മാരോടുള്ള ഇസ്‌തിഹാസയെ അംഗീകരിക്കേണ്ട അവസ്ഥവന്നാല്‍ പിന്നെന്ത് നദ്‌വത്ത്. പുതിയ കണ്ടെത്തലുമായ നവമുജ്‌ദഹിദുകള്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നു. ഈ ഇടതേട്ടം ശിര്‍ക്കല്ല. ശിര്‍ക്കിലേക്ക് നയിക്കുന്ന വസീലയാണ് എന്നത്രെ അത്.
അതിനാല്‍ എതിര്‍ക്കപ്പെടുന്നു എന്ന് കുഫ്‌റാരോപണം തിരിഞ്ഞുകുത്തുന്നു.
ലോക മുസ്‌ലിംകളെ മുശ്‌രിക്കാക്കാന്‍ വേണ്ടി അല്ലാഹുവല്ലാത്തവരോട് സഹായമഭ്യര്‍ത്ഥിക്കുന്നത് ശിര്‍ക്കാണെന്ന് ഗവേഷണം നടത്തി ബഹുഭൂരിപക്ഷം മുസ്‌ലിംകളെ മുശ്‌രിക്കാക്കിയവര്‍ 2002 ഓട് കൂടി സലഫീ മന്‍ഹജ് വിവാദത്തില്‍ ഇടഞ്ഞ മടവൂരികള്‍ക്കെതിരെയും ഈ വാദമുതിര്‍ത്തവര്‍ ഇപ്പോള്‍ സകരിയ്യ മൗലവിയെയും ഈ വാദമുയര്‍ത്തുന്നു.
ഒരു മുജാഹിദ് പ്രവര്‍ത്തകന് നേരെ ശിര്‍ക്കാരോപണം നടത്തുന്നതിന്റെ ഗൗരവം വളരെ ഉച്ചത്തില്‍ പറയുന്ന ചില വിടുവായിത്തകാരെയും നാം കാണുന്നു. ലോകമുസ്‌ലിം ബഹുഭൂരിപക്ഷത്തിനു മേല്‍ ഈ ശിര്‍ക്കാരോപണം ഉയര്‍ത്തിയപ്പോള്‍ എവിടെപ്പോയിരുന്നു നിങ്ങളുടെ ഈ ധാര്‍മ്മിക രോഷം?
ശിര്‍ക്ക് മഹാപാതകം തന്നെ. അത്‌പോലെത്തന്നെയാണ് ശിര്‍ക്കാരോപണവും. എന്നാണാവോ ഈ മുജാഹിദുകള്‍ക്ക് തലച്ചോറ് ഉറക്കുക!
യാഇബാദല്ലാഹി അഈനൂനീ
``നിങ്ങളുടെ മൃഗം ഒരു മരുഭൂമിയില്‍ വെച്ച് ഓടിപ്പോയാല്‍ അല്ലാഹുവിന്റെ ദാസന്മാരെ എനിക്കുവേണ്ടി അതിനെ തടഞ്ഞുവെക്കൂ. നിശ്ചയമായും അല്ലാഹുവിന് ചില ഹാജരായ അടിമകളുണ്ട്. നിങ്ങള്‍ക്ക് വേണ്ടി ആവാഹനത്തെ തടഞ്ഞ് വെക്കും.'' ഈ ഹദീസ് പ്രമുഖഹദീസ് പണ്ഡിതനായ ഇമാം ത്വബ്‌റാനി തന്റെ മുഅ്‌ജമില്‍ ഉദ്ധരിച്ചിട്ടുണ്ട്.(ഹദീസ് നമ്പര്‍: 10518) മറ്റൊരു പ്രമുഖ ഹദീസ് പണ്ഡിതനും ഇമാം ബുഖാരിയുടെ ഗുരുവന്ദ്യരുമായ അബൂബക്കര്‍ബ്‌നു അസീശൈബ തന്റെ മുസ്വന്നഫിയും ഇമാം നവവി അദ്‌കാറിലും - പേജ് 331. ഇബ്‌നുതൈമിയ്യ അല്‍ കലിമുത്വയ്യിബി (നമ്പര്‍ 178)ലും ഇബ്‌നു ഖയ്യിം അല്‍ വാബിലുസ്വയ്യിബിലും ഇതുദ്ധരിച്ചത് കാണാം. കിതാബുല്‍ ആദാബില്‍ ഇമാം ബൈഹഖിയും ഇബ്‌നു സുന്നി തന്റെ അമലുല്‍ യൗഹ വല്ലൈല (പേജ് 508)യിലും ശൗകാനി തുഹ്‌ഫതുദ്ദാകിരീനിലും (1/234) ഇതുദ്ധരിച്ചിട്ടുണ്ട്.
ഈ ഹദീസ് കൊണ്ട് ഇമാം അഹ്‌മ്‌ദ്‌ബ്‌നു ഹമ്പല്‍ അമല്‍ ചെയ്‌തതായി ഇബ്‌നു അസാകിര്‍ താരീഖുദിവിന്‌കിലും (5/298) ഇബ്‌നുകസീര്‍ അല്‍ബിദായത്തുവന്നിഹായയിലും 10/360 ഉദ്ധരിക്കുകയും ഇബ്‌നു അസാകിര്‍ ഉദ്ധരിച്ച സംഭവത്തിന്റെ പരസ്‌പര സ്വീകാര്യയോഗ്യമാണെന്ന് അല്‍ബാനി സമ്മതിച്ചിട്ടുണ്ട്.
ആ സംഭവം ഇങ്ങനെ: ``അഹ്‌മ്മദ്‌ബ്‌നു ഹമ്പല്‍ (റ) പറഞ്ഞു: ഞാന്‍ അഞ്ച് ഹജ്ജ് ചെയ്‌തു. അതില്‍ രണ്ടെണ്ണം വാഹനത്തിലും മൂന്നെണ്ണം നടന്നും. ഒരു ഹജ്ജ് വേളയില്‍ എനിക്ക് വഴി തെറ്റി അല്ലാഹുവിന്റെ അടിമകളെ, എനിക്ക് വഴികാണിക്കൂ എന്ന് ഞാന്‍ പറഞ്ഞുകൊണ്ടേയിരുന്നു. (ശുഅ്‌ബുല്‍ ഈമാന്‍, ഇബ്‌നു അസാകിര്‍) ഇതിന്റെ പരമ്പര സ്വഹീഹാണ് - അല്‍ബാനി സില്‍സിലത്തുല്‍ അഹാദീസിള്ളഈഫ വല്‍ മൗളൂഅ: വാള്യം 2. പേജ് 111)
ഈ സംഭവത്തിന്റെ വകഭേദങ്ങള്‍ പല മുഹദ്ദീസുകളും പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്.
നവമുജാഹിദുകള്‍ വിശദീകരിക്കണം.
? പൂര്‍വ്വികരായ പല പണ്ഡിതരും ഉദ്ധരിക്കുകയും അതുപയോഗിച്ച് അമല്‍ ചെയ്യുകയും ചെയ്‌ത ഒരു ഹദീസ് നിസാരവല്‍കരിച്ച് തള്ളുകയും അവരെയൊക്കെ മുശ്‌രിക്കുകളുടെ പട്ടികയിലെക്ക് ഉള്‍പ്പെടുത്തുകയും ചെയ്‌തത്.
? മനുഷ്യ കഴിവിന്നതീതം എന്ന നിര്‍വചനം മാറ്റി സൃഷ്‌ടികളുടെ കഴിവിന്നതീതം എന്നാക്കി മാറ്റിയപ്പോള്‍ സൃഷ്‌ടികളില്‍ ഉള്‍പ്പെടുന്നവര്‍ ആരൊക്കെ എന്നതിനെകുറിച്ച്
? അള്ളാഹുവിന്റെ ദാസന്മാരെ, എനിക്ക് വഴി കാണിക്കൂ എന്ന് ഇമാം അഹ്‌മദ് ഇബ്‌നു ഹമ്പല്‍ അഭ്യര്‍ത്ഥിച്ചതിന്റെ ഗണത്തില്‍ മഹാത്മാക്കള്‍ ഉള്‍പ്പെടില്ല എന്ന് എവിടുന്ന് കിട്ടി എന്നതിനെ കുറിച്ച്.
? വിജനപ്രദേശം എന്നാല്‍ ജനങ്ങള്‍ ഇല്ലാത്ത പ്രദേശം. ഇവിടെവെച്ച് അള്ളാഹുവിന്റെ ദാസന്‍മാരെ, എന്ന ഗണത്തില്‍പെടുന്നത് മലക്കുകളും, ജിന്നുകളും മാത്രമെങ്കില്‍ മുമ്പ് പറഞ്ഞ നിര്‍വ്വചനത്തില്‍ മനുഷ്യ കഴിവിന് അപ്പുറം എന്നതില്‍ തെറ്റുപറ്റി എന്നതിനെക്കുറിച്ച്.
? 2007 മുതല്‍ 2012 വരെ ന്യായീകരിച്ച വിഷയത്തില്‍ ധാരാളം അബദ്ധം പിണഞ്ഞതിനെക്കുറിച്ച്. ഒടുവില്‍ അത് ശിര്‍ക്കാക്കി തള്ളുന്നതിനെക്കുറിച്ച്.
? ഈ വിവാദത്തിന്റെ പേരില്‍ മുജാഹിദ് വിഭാഗത്തിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംവാദത്തിന് ഒരുങ്ങിയപ്പോള്‍ സഊദി അറേബ്യയിലെ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററുകളുടെ മുഖ്യരക്ഷാധികാരിയായ ശൈഖ് ഈദാന്‍ മസ്‌ലഹത്ത് ചര്‍ച്ചയ്‌ക്ക് വേണ്ടി സഊദി അറേബ്യയിലേക്ക് ഇരുവിഭാഗത്തിന്റെയും ചിലവ് വഹിക്കാമെന്ന് സമ്മതിച്ച് ക്ഷണിച്ചിട്ടും പോവാതിരിക്കാന്‍ എന്താണ് ന്യായം എന്നതിനെക്കുറിച്ച്.
? ജംഇയ്യത്തിന്റെ വാദപ്രകാരം 2007 മുതല്‍ 2012 വരെ ജബ്ബാര്‍ മൗലവിയുടെ വാദം ന്യായീകരിച്ച അബ്‌ദു റഹ്‌മാന്‍ സലഫിയും ഹനീഫ സുല്ലമി കായക്കൊടിയും അനസ് മൗലവിയും വീണ്ടും 2012 ല്‍ കലിമ ചൊല്ലി മുജാഹിദായതാണോ എന്നതിനെക്കുറിച്ച്
? ഇന്നത്തെ മുവഹിദുകളില്‍ ഇനി മുശ്‌രിക്കാക്കാന്‍ ബാക്കി നില്‍ക്കുന്നവരെക്കുറിച്ച്.




