Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മദ്രസ പൊതുപരീക്ഷാ ജേതാക്കള്‍ക്ക് അനുമോദനം 
കാസര്‍കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പൊതുപരീക്ഷയില്‍ റാങ്ക് നേടിയവരെ ആദരിക്കും. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവരെയും അനുമോദിക്കുമെന്ന് മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തകസമിതി അറിയിച്ചു. ഒക്ടോബര്‍ 31ന് രണ്ടിന് ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം മദ്രസയിലാണ് പരിപാടി.
യോഗത്തില്‍ ജില്ലാ  പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷനായി.  ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച കുട്ടികളുടെ മാര്‍ക്ക് ലിസ്റ്റും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സപ്തംബര്‍  26നകം ചെര്‍ക്കളം അബ്ദുല്ല, ടി.എ.ഇബ്രാഹിം സ്മാരക മന്ദിരം, എം.ജി.റോഡ്, കാസര്‍കോട്  671121 എന്ന വിലാസത്തില്‍ അയക്കണം.  ജില്ലാ സെക്രട്ടറി കണ്ണൂര്‍ അബ്ദുല്ല സ്വാഗതവും കെ.പി.അഷ്‌റഫ് മുന്‍ഷി നന്ദിയും പറഞ്ഞു. ഫോണ്‍:  9447129110,  9249738081.