എസ്.കെ.എസ്.എസ്.എഫ് മതവിദ്യാഭ്യാസ കാമ്പയിന്‍: മേഖലാസംഗമങ്ങള്‍ നടത്തി
മലപ്പുറം: വിജ്ഞാനം മതത്തിന്റെ ജീവനാണ് എന്ന പ്രമേയമുയര്‍ത്തി എസ്.കെ.എസ്.എസ്.എഫ് ആചരിക്കുന്ന മതവിദ്യാഭ്യാസ കാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധ മേഖലകളില്‍ ബോധവല്‍ക്കരണ സംഗമങ്ങള്‍ സംഘടിപ്പിച്ചു. എടക്കരയില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, തിരൂരില്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ്, വേങ്ങരയില്‍ ആസിഫ് ദാരിമി പുളിക്കല്‍, വളാഞ്ചേരിയില്‍ മുഹ്‌സിന്‍ തങ്ങള്‍, വൈലത്തൂരില്‍ ഉമര്‍ അലി തങ്ങള്‍ മണ്ണാരക്കല്‍, പെരിന്തല്‍മണ്ണയില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, താനൂരില്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, കോട്ടക്കലില്‍ ഹാശിറലി തങ്ങള്‍ പാണക്കാട്, മേലാറ്റൂരില്‍ ഒ.എം.എസ്. തങ്ങള്‍, പൊന്നാനിയില്‍ ഖാസിം ഫൈസി പോത്തനൂര്‍, പരപ്പനങ്ങാടിയില്‍ പി.പി. നൗഷാദ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.




