കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ക്ക് പൗരാവലിയുടെ സ്വീകരണം
കോഴിക്കോട്: കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുത്ത കോട്ടുമല ടി.എം.ബാപ്പു മുസ്‌ല്യാര്‍ക്ക് കോഴിക്കോട് പൗരാവലി സ്വീകരണം നല്‍കി.
ഹൈസണ്‍ ഹെറിറ്റേജില്‍ വ്യവസായ വകുപ്പുമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. മന്ത്രി ഡോ.എം.കെ.മുനീര്‍ അധ്യക്ഷത വഹിച്ചു. എം.ഐ.ഷാനവാസ് എം.പി.പൊന്നാട അണിയിച്ചു. നാസര്‍ ഫൈസി കൂടത്തായി മംഗളപത്രം വായിച്ചു. ജില്ലാ കളക്ടര്‍ കെ.വി.മോഹന്‍കുമാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ.സെയ്താലിക്കുട്ടി, ടി.പി.അബ്ദുള്ളക്കുട്ടി മദനി, പി.പി.മുഹമ്മദ് ഫൈസി, ഇകെ.അഹമ്മദ്കുട്ടി, കേന്ദ്ര ഹജ്ജ് കമ്മിറ്റി മെമ്പര്‍ എ.കെ.അബ്ദുള്‍ഹമീദ്, അബ്ദുറഹ്മാന്‍ പെരിങ്ങാട്ടില്‍, സി.ടി.സക്കീര്‍ ഹുസൈന്‍, പി.ടി.മൊയ്തീന്‍കുട്ടി, എസ്.കെ.ഹംസ, ഉമ്മര്‍ പാണ്ടികശാല എന്നിവര്‍ പ്രസംഗിച്ചു. ഹജ്ജ് യാത്ര സുഗമമാക്കാന്‍ കാര്യമായതെല്ലാം കൂട്ടായ്മയോടെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. എം.സി.മായിന്‍ഹാജി സ്വാഗതം പറഞ്ഞു.




