Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സുന്നി മഹല്ല് ഫെഡറേഷന്‍ പഠനസംഗമം നാളെ 
കാസര്‍കോട്:സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്റെ ജില്ലാ ഘടകം ബുധനാഴ്ച ചെര്‍ക്കളയില്‍ പഠനസംഗമം നടത്തുന്നു. രാവിലെ 9.30ന് ഖുവ്വത്തുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്രസയിലെ പാണക്കാട് ശിഹാബ് തങ്ങള്‍ നഗരിയില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാവ മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും.
പ്രമുഖ മതപണ്ഡിതരും വിദ്യാഭ്യാസ വിചക്ഷണരും പങ്കെടുക്കും. ജില്ലയിലെ മഹല്ലുകളില്‍നിന്നായി 300 പ്രതിനിധികള്‍ പഠനസംഗമത്തിനെത്തും. വിവിധ വിഷയങ്ങളെ അധികരിച്ച് പ്രമുഖര്‍ ക്ലാസെടുക്കും. മാതൃകാ മഹല്ലായി തിരഞ്ഞെടുക്കപ്പെട്ട ചെര്‍ക്കളം മുഹിയുദ്ദീന്‍ വലിയ ജമാഅത്ത് പള്ളിക്കും പള്ളിക്കര തൊട്ടി മുഹിയുദ്ദീന്‍ ജമാഅത്തിനും സംഗമത്തില്‍ അവാര്‍ഡ് നല്കും.
മതം ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ മൂല്യങ്ങളെ ഫലപ്രദമായി പ്രവര്‍ത്തനപഥത്തിലെത്തിക്കണം. ഭാവി പ്രവര്‍ത്തനം കൂടുതല്‍ ചിട്ടപ്പെടുത്തുന്നതിനാണ് പഠനസംഗമം നടത്തുന്നതെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ളയും സെക്രട്ടറി ഇബ്രാഹിം മുണ്ട്യത്തടുക്കയും പത്രസമ്മേളനത്തില്‍ പറഞ്ഞു.