മതവിഷയങ്ങളില്‍ അഭിപ്രായം പറയേണ്ടത് പണ്ഡിതര്‍- എസ്.വൈ.എസ്
എടപ്പാള്‍: മതവിഷയങ്ങളില്‍ വൈദ്യശാസ്ത്ര ബിരുദക്കാരല്ല, മതപണ്ഡിതരാണ് അഭിപ്രായം പറയേണ്ടതെന്ന് എസ്.വൈ.എസ് എടപ്പാള്‍ പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഡോ. ഫസല്‍ഗഫൂറിന്റെ അഭിപ്രായത്തില്‍ എം.ഇ.എസ് നിലപാട് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.എം. ബഷീര്‍ മൗലവി അധ്യക്ഷതവഹിച്ചു. പി. സലാം ഫൈസി, ഇബ്രാഹിം ബാഖവി, റഫീക്ക് പിലാക്കല്‍, സി.വി. നാസര്‍, എന്നിവര്‍ സംസാരിച്ചു.





