എസ്.വൈ.എസ്.ഹജ്ജ് ക്യാമ്പ് നടത്തി
താമരശ്ശേരി: എസ്.വൈ.എസ്.പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച രണ്ടാമത് ഹജ്ജ് ക്യാമ്പ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ഉദ്ഘാടനം ചെയ്തു. റഫീഖ് സക്കരിയ്യ ഫൈസി ക്ലാസിന് നേതൃത്വം നല്‍കി. ഒ.കെ. ഹംസ അധ്യക്ഷതവഹിച്ചു. ടി.കെ.ഇമ്പിച്ചമ്മദ്ഹാജി, സലാം ഫൈസി, വി.കെ.സി. മൊയ്തുഹാജി, സി.പി.സി. മുട്ടായി, അലി മുസ്‌ല്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. ടി.കെ. സുഹൈല്‍ സ്വാഗതവും ഗഫൂര്‍ ഒതയോത്ത് നന്ദിയും പറഞ്ഞു.




