കാവനൂര്‍ മജ്മ സി.എം ഉറൂസ് സമാപിച്ചു
കാവനൂര്‍: കാവനൂര്‍ മജ്മ വൈജ്ഞാനിക കേന്ദ്രത്തില്‍ നടന്നുവന്ന മടവൂര്‍ സി.എം വലിയുള്ളാഹി ഉറൂസ്-സ്വലാത്ത് വാര്‍ഷികം സമാപിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമാപനസമ്മേളനം ഉദ്ഘാടനംചെയ്തു. മജ്മ യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ് പുറത്തിറക്കിയ ത്രിഭാഷാ സപ്ലിമെന്റ് പ്രകാശനകര്‍മവും അദ്ദേഹം നിര്‍വഹിച്ചു. പി.കെ.ഇ. സിദ്ധീഖ് പരപ്പനങ്ങാടി ഏറ്റുവാങ്ങി. ഒ.പി. കുഞ്ഞാപ്പു ഹാജി അധ്യക്ഷതവഹിച്ചു. എന്‍.വി. മുഹമ്മദ് ബാഖവി മേല്‍മുറി, സി.എം. വലിയുല്ലാഹി അനുസ്മരണ പ്രഭാഷണം നടത്തി. റഹ്മത്തുള്ള ഖാസിമി മുത്തേടം, കാളാവ് പി. സൈതലവി മുസ്‌ലിയാര്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, എം.പി.എം. ഇസ്ഹാഖ് കുരിക്കള്‍, കെ.ടി. തങ്ങള്‍, അബ്ദുലത്തീഫ് ലുഥുഫി, പി.എം. കുട്ട്യാമു സിയാംകണ്ടത്തില്‍, ടി.ടി. മുഹമ്മദ് മൗലവി എന്നിവര്‍ പ്രസംഗിച്ചു.




