Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മതനിന്ദ ആവിഷ്ക്കാര സ്വാതന്ത്ര്യമല്ല, നിരപരാധികളെ ഉപദ്രവിക്കരുത്: ഉര്‍ദുഗാന്‍ 
മത നിന്ദ ആവിഷ്ക്കാര സ്വാതന്ത്ര്യമല്ലെന്നും എന്നാല്‍ ഇതിന്റെ പേരില്‍ നിരപരാധികളായ ജനങ്ങളെ ഉപദ്രവിക്കുന്നത് അടിയന്തിരമായ നിര്‍ത്തണമെന്നും തുര്‍ക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. പ്രതിഷേധങ്ങളില്‍ അക്രമസ്വഭാവം ഒഴിവാക്കി പകരം ഇസ്‌ലാമിന്റെ സംസ്കാരം ആവാഹിക്കുന്നതിനുള്ള ശ്രമമുണ്ടാകണമെന്ന് അദ്ദേഹം ലോക മുസ്‌ലിംകളോട് ആവശ്യപ്പെട്ടു. വിശുദ്ധ നബിയെ പരിഹസിച്ച് അമേരിക്കയില്‍ പുറത്തിറങ്ങിയ ഡോക്യുമെന്ററി തീര്‍ത്തും പ്രകോപന പരമായി പോയെന്നും അത്തരം പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിക്കപ്പെടരുതെന്നും ഉക്രൈന്‍ യാത്രക്കിടയില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഉര്‍ദുഗാന്‍പറഞ്ഞു. പ്രകോപനങ്ങള്‍ക്ക് അടിമ പ്പെടുന്നതിന് പകരം  മുസ്‌ലിംകള്‍ അക്രമ - തീവ്രവാദങ്ങളെ എതിര്‍ക്കുന്ന യഥാര്‍ഥ സംസ്കാരത്തിന്റെ വക്താക്കളാകാനാണ് ശ്രമിക്കേണ്ടത്.