Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
"നവോത്ഥാനം; അവകാശികളും അവകാശ വാദവും"
 ആദര്‍ശ കാമ്പയിന്‍ ഉദ്‌ഘാടനം നാളെ 
മനാമ: സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകവും ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ നാഷണല്‍ കമ്മറ്റിയും സംയുക്തമായി നടത്തുന്ന ആദര്‍ശ കാമ്പയിന്റെ പ്രചരണോദ്‌ഘാടനം നാളെ(വെള്ളി) വൈകുന്നേരം 4 മണിക്ക്‌ മനാമ ഗോള്‍ഡ്‌ സിറ്റിക്ക്‌ സമീപമുള്ള സമസ്‌താലയത്തില്‍ നടക്കും
 പ്രമുഖ യുവ പണ്‌ഢിതനും വാഗ്മിയും ദുബൈ സുന്നി സെന്റര്‍ റിസോഴ്സ്‌ പേഴ്സണുമായ ഉസ്‌താദ്‌ അലവികുട്ടി ഹുദവി മുണ്ടം പറമ്പ്‌(ദുബൈ) കാമ്പയിന്‍ ഉദ്‌ഘാടനം ചെയ്യും. ബഹ്‌റൈനിലെ വിവിധ പരിപാടികളില്‍ സംബന്ധിക്കാനെത്തുന്ന അദ്ധേഹത്തിന്‌ നാളെ(വെള്ളി) 3 മണിക്ക്‌ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കും.
 തുടര്‍ന്നു നടക്കുന്ന ഏരിയാ പരിപാടികളും ഹമദ്‌ടൌണിലെ സ്വലാത്ത്‌ വാര്‍ഷികവും വിജയിപ്പിക്കാന്‍ മുഴുവന്‍ ഏരിയാകമ്മറ്റികളോടും പ്രസ്ഥാന ബന്ധുക്കളോടും കേന്ദ്രകമ്മറ്റി നേതാക്കള്‍ അഭ്യര്‍ഥിച്ചു