സുന്നിമഹല്ല് ഫെഡറേഷന്‍ മണ്ഡലം സമ്മേളനം
തൃക്കരിപ്പൂര്‍: സുന്നി മഹല്‍ഫെഡറേഷന്‍ തൃക്കരിപ്പൂര്‍ മണ്ഡലം സമ്മേളനവും ട്രെയിനിങ് കൗണ്‍സലിങ് സെന്റര്‍ ഉദ്ഘാടനവും ചൊവ്വാഴ്ച ചന്തേര സി.എം.ഉസ്താദ് നഗറില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നീലേശ്വം മുനിസിപ്പാലിറ്റി, ചെറുവത്തൂര്‍, പടന്ന, തൃക്കരിപ്പൂര്‍, വലിയപറമ്പ്, പിലിക്കോട്, കയ്യൂര്‍-ചീമേനി, വെസ്റ്റ് എളേരി പഞ്ചായത്തുകളിലെ 65 മഹല്ലുകളിലെ പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനപ്രചാരണത്തിന്റെ ഭാഗമായുള്ള ജാഥ ഞായറാഴ്ച രാവിലെ തൈക്കടപ്പുറത്തുനിന്നുമാരംഭിച്ച് തിങ്കളാഴ്ച തൃക്കരിപ്പൂരില്‍ സമാപിക്കും. സമ്മേളനം ഇ.കെ.മുഹമ്മദ് മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. മണ്ഡലത്തിലെ 65 ഖത്തീബ്മാര്‍ പങ്കെടുക്കുന്ന ശില്പശാലയില്‍ എ.പി.നിസാം ഗുരുവായൂര്‍ ക്ലാസ്സെടുക്കും. വൈകിട്ട് സെമിനാര്‍ ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്യും. ഡോ. പി.നസീര്‍ വിഷയം അവതരിപ്പിക്കും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തില്‍ ഭാരവാഹികളായ ടി.കെ.പൂക്കോയ തങ്ങള്‍, സി.ടി.അബ്ദുള്‍ ഖാദര്‍, ഇ.എം.കുട്ടി ഹാജി, ടി.കെ.സി.അബ്ദുള്‍ഖാദര്‍ ഹാജി, ഹക്കീം മാടക്കാല്‍ , പി.സി.കുഞ്ഞബ്ദുള്ള, റസാഖ് പുനത്തില്‍ എന്നിവര്‍ പങ്കെടുത്തു.




