Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്.കെ.എസ്.എസ്.എഫ് മതവിദ്യാഭ്യാസ കാമ്പയിന്‍ സമാപനം 
എസ്.കെ.എസ്.എസ്.എഫ് മതവിദ്യാഭ്യാസ കാമ്പയിന്‍ സമാപന സദസ്സ് തിരൂര്‍ക്കാട്ട് ഹസന്ഡ സഖാഫി പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്യുന്നു 
മലപ്പുറം:മതവിദ്യയുടെ വ്യാപനം കൊണ്ടു മാത്രമേ ഉത്തമ സമൂഹസൃഷ്ടിപ്പ് സാധ്യമാകൂ എന്ന ആഹ്വാനവുമായി എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ മതവിദ്യാഭ്യാസ കാമ്പയിന്‍ തിരൂര്‍ക്കാട്ട് സമാപിച്ചു.എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ സമാപന സദസ്സ് ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ് അധ്യക്ഷത വഹിച്ചു. കെ.ഇബ്‌റാഹിം ഫൈസി, കെ. അബൂബക്കര്‍ ഫൈസി, സല്‍മാന്‍ ഫൈസി, സൈഫുദ്ദീന്‍ ഫൈസി പ്രസംഗിച്ചു. കെ. അലി ഹാജി, കുന്നത്ത് മുഹമ്മദ് പുസ്തക വിതരണം നിര്‍വഹിച്ചു. ജില്ലാ വര്‍കിംഗ് സെക്രട്ടറി ശമീര്‍ ഫൈസി ഒടമല സ്വാഗതവും ശമീര്‍ ഫൈസി പുത്തനങ്ങാടി നന്ദിയും പറഞ്ഞു. കാമ്പയിനോടനുബന്ധിച്ച് ആദരിക്കല്‍, അനുമോദനം, മേഖലാ ക്ലസ്റ്റര്‍ തലങ്ങളില്‍ ഉദ്‌ബോധനങ്ങള്‍, പഠനോപകരണ വിതരണം തുടങ്ങിയ പരിപാടികള്‍ നടന്നു.