റൈഞ്ച് ലീഡേഴ്‌സ് മീറ്റ് 18ന്
ചേളാരി: പ്രാഥമിക മതവിദ്യാഭ്യാസ രംഗത്തെ കാലിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും, പരിക്ഷരിച്ച കരിക്കുലം സംബന്ധിച്ച് ശില്‍പ്പശാലയും 2012 ഒക്‌ടോബര്‍ 18 വ്യാഴായ്ച്ച രാവിലെ 10.30ന് ചേളാരി സമസ്താലയത്തില്‍ നടക്കും. പാണക്കാട് ഹൈദര്‍അലി ശിഹാബ് തങ്ങള്‍, ടി.കെ.എം. ബാവ മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസലാം മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, ഫ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ സംബന്ധിക്കും. കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദര്‍ എന്നിവര്‍ ക്ലാസെടുക്കും. 3-ാം തിയ്യതി നടക്കേണ്ടിയിരുന്ന പരിപാടി കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ അന്തരിച്ചതിനാല്‍ മാറ്റിവെക്കുകയായിരുന്നു.




