Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
കാളമ്പാടി ഉസ്താദ് അനുസ്മരണ സമ്മേളനം 20ന് കാസര്‍കോട്ട് 

കാസര്‍കോട് :സമസ്ത കേന്ദ്ര മുശാവറ പ്രസിഡണ്ടും പട്ടികാട് ജാമിഅ നൂരിയ അറബിക്ക് കോളേജ് പ്രൊഫസറും സമസ്ഥ ഫത്ത്‌വ കമ്മിറ്റി അംഗവുമായിരുന്ന ശൈഖുന റഈസുല്‍ ഉലമ കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ പേരിലുള്ള അനുസ്മരണ സമ്മേളനവും ദിഖ്‌റ്-ദുഅ മജ്‌ലിസും എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 20ന് ശനിയാഴ്ച്ച ഉച്ചക്ക് 2 മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കും. പരിപാടി സമസ്ത കേരള വിദ്യാഭ്യാസ ബോഡ് പ്രസിഡണ്ട് കാസര്‍കോട് സംയുക്ത ഖാസി ടി.കെ.എം.ബാവ മുസ്ലിയാര്‍ ഉല്‍ഘാടനം ചെയ്യും.
സയ്യിദ് കെ.എസ്.അലി തങ്ങള്‍ കുമ്പോല്‍, സയ്യിദ് എം.എസ്.തങ്ങള്‍, എം.എ.ഖാസിം മുസ്ലിയാര്‍, അബ്ബാസ് ഫൈസി പുത്തിഗ, പി.ബി.അബ്ദുള്‍ റസ്സാഖ് എം.എല്‍.എ.,എന്‍.എ.നെല്ലികുന്ന് എം.എല്‍.എ.തുടങ്ങിയവര്‍ സംബന്ധിക്കും. സമസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നാസര്‍ ഫൈസി കൂടത്തായി അനുസ്മരണ പ്രഭാഷണം നടത്തും. പരിപാടിയില്‍ സമസ്ഥയുടെയും കീഴ്ഘടകങ്ങളുടെയും നേതാകളെ പങ്കെടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഹാരിസ് ദാരിമി ബെദിര,എം.എ.ഖലീല്‍, ഹാഷിം ദാരിമി ദേലമ്പാടി, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, കെ.എം. ശറഫുദ്ദീന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.