കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്ടോബര്‍ 26 ന് വെള്ളിയാഴ്ച
കോഴിക്കോട് : കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്ടോബര്‍ 26 വെള്ളിയാഴ്ചയായിരിക്കുമെന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു. മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഒക്ടോബര്‍ 27 ശനിയാഴ്ചയായിര്‍ക്കും ഈദുല്‍ അദ്ഹയെന്നു നേരത്തെ വിവിധ ഖാദിമാരും സംഘടന നേതാക്കളും അറിയിച്ചിരുന്നു. എന്നാല്‍ ഈ പത്രവാര്‍ത്തയെ തുടര്‍ന്ന് മാസപ്പിറ കണ്ടവര്‍ ഖാദിമാരെ സമീപിക്കുകയായിരിന്നു. തുടര്‍ന്നാണ് ഒക്ടോബര്‍ 25 വ്യാഴാഴ്ച അറഫ ദിനമായും 26 വെള്ളിയാഴ്ച ബലിപെരുന്നാള്‍ ദിനമായും ഖാദിമാര്‍ മാറ്റിയുറപ്പിച്ചത്.




