ഹജ്ജ്ക്യാമ്പ് ഇന്ന് സമാപിക്കും; 550 തീര്‍ഥാടകര്‍കൂടി യാത്രയായി
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കുന്ന ഹജ്ജ് ക്യാമ്പിന് ശനിയാഴ്ച തിരശ്ശീല വീഴും. ഒക്ടോബര്‍ അഞ്ച് മുതലാണ് ക്യാമ്പ് പ്രവര്‍ത്തനം തുടങ്ങിയത്.
ശനിയാഴ്ച രണ്ട് വിമാനങ്ങളിലായി 500 തീര്‍ഥാടകര്‍ പുറപ്പെടും. ആദ്യവിമാനം 1.20നും ഈ വര്‍ഷത്തെ അവസാന ഹജ്ജ് വിമാനം 3.50നുമാണ് യാത്രയാവുക.
31 ഷെഡ്യൂള്‍ഡ് വിമാനങ്ങളിലും ഒരു സാധാരണ വിമാനത്തിലുമായാണ് തീര്‍ഥാടകര്‍ യാത്രയായത്. വെള്ളിയാഴ്ച 550 പേര്‍ കൂടി പോയതോടെ ഹജ്ജിന് പോയവരുടെ എണ്ണം 8347 ആയി. ആദ്യവിമാനം 8.10നും രണ്ടാമത്തെ വിമാനം 3.50നുമാണ് പുറപ്പെട്ടത്.




