പണ്ഡിത പ്രതിഭയുടെ വിടവാങ്ങല്‍
ഷാര്‍ജ: മത വിജ്ഞാന ലോകത്ത് അറിവിന്റെ ആഴം കണ്ട പണ്ഡിത പ്രതിഭയുടെ വിടവാങ്ങലാണ് മഹാനായ കാളമ്പാടി ഉസ്താദിന്റെ വിയോഗം മൂലം കേരളീയ മുസ്ലിം സമുദായത്തിന് ഉണ്ടായതെന്ന് ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അനുശോചിച്ചു. കേരളത്തിലെ പരമോന്നത പണ്ഡിത സഭയായ സമത കേരള കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റ്റ് പദവിയില്‍ സേവനമനുഷ്ടിക്കുമ്പോഴും ലാളിത്യത്തിന്റെയും വിനയത്തിന്റെയും സന്ദേശം ജീവിതത്തിലൂടെ സമുദായത്തിനും സമൂഹത്തിനും കൈമാറിയ പണ്ഡിതനായിരുന്നു ശൈഖുനാ കാളമ്പാടി ഉസ്താദ് എന്ന് ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രസിഡന്റ്റ് കടവല്ലൂര്‍ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, അബ്ദുള്ള ചേലേരി , ത്വഹ സുബൈര്‍ ഹുദവി , ഖലീല്‍ റഹ്മാന്‍ കാഷിഫി , സുലൈമാന്‍ ഹാജി, റസാക്ക് വളാഞ്ചേരി ,റസാക്ക് തുരുത്തി, മൊതു സി സി, റഫീക്ക് കിഴിക്കര എന്നിവര്‍ അനുശോചിച്ചു .
ശൈഖുനാ കാളമ്പാടി ഉസ്താദിന്റെ പേരിലുള്ള ജനസാ നിസ്കാരം ഇന്ന് രാത്രി (ബുധന്‍ ) പത്ത് മണിക്ക് ഷാര്‍ജ റോള്ള അല്‍ ഗുവൈര്‍ മാര്‍കറ്റിലെ ഗ്ലാസ് പള്ളിയിലും ദിക്ര്‍, ദുആ മജലിസും, അനുസ്മരണ സമ്മേളനവും വ്യാഴം രാത്രി ഒമ്പത് മണിക്ക് ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.




