Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

കാളമ്പാടി ഉസ്താദ് വഫാത്തായി

കാളമ്പാടി ഉസ്താദ് വഫാത്തായി 
ഖബറടക്കം നാളെ രാവിലെ ഒന്പത് മണിക്ക് കാളമ്പാടിയില്‍
ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
മസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും പ്രമുഖ പണ്ഡിതനുമായ ശൈഖുനാ കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍ വഫാത്തായി. ഹൃദായാഘാതത്തെത്തുടര്‍ന്ന് ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇന്ന് ഉച്ചക്ക് ഇന്ത്യന്‍ സമയം 1 മണിയോടെയാണ് വഫാതായത്. 78 വയസ്സായിരുന്നു അദ്ദേഹത്തിന്.

മാറ്റിവെച്ചു 
തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് റഈസുല്‍ ഉലമാ കാളമ്പാടി എ.മുഹമ്മദ് മുസ്‌ലിയാരുടെ നിര്യാണം മൂലം സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും എല്ലാ പരിപാടികളും മാറ്റിവച്ചതായി ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അറിയിച്ചു. ബുധനാഴ്ച ചേളാരിയില്‍ നടത്താനിരുന്ന റൈഞ്ച് ലീഡേഴ്‌സ് മീറ്റ് മാറ്റിവെച്ചതായും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ മദ്‌റസകള്‍ക്കും മറ്റുസ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്നും വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ അറിയിച്ചു.


പാണ്ടിത്യത്തിന്‍റെ പെരുമക്ക് ലാളിത്യത്തിന്‍റെ ഭാഷ കൊണ്ട്ട് പുതിയ നിര്‍വചനം നല്‍കിയ നേതാവാണ് കാളമ്പാടി മുഹമ്മദ്‌ മുസ്ലിയാര്‍. കേരള മുസ്ലിങ്ങളുടെ ഏറ്റവും വലിയ സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷ സ്ഥാനത്തിരിക്കുമ്പോഴും അദ്ദേഹത്തിന്‍റെ ഭാവത്തിലോ പ്രവര്‍ത്തിയിലോ യാതൊരു നാട്യങ്ങളുമില്ല.താന്‍ വഹിക്കുന്ന സ്ഥാനത്തിന്‍റെ ഔന്നത്യവും പ്രാധാന്യവും ശൈഖുനയുടെ വിനയം വര്ധിപ്പിചിട്ടെയോള്ളൂ. 
മാത്രകാപരനായ അദ്ധ്യാപകന്‍ 
മത അധ്യാപനവും മത ഗ്രന്ഥങ്ങളുടെ ലോകത്തെ അന്വേഷണവുമാണ് മുഹമ്മദ്‌ മുസ്ലിയാരുടെ നിത്യജീവിതത്തെ സജീവമാക്കുന്നത്. ദക്ഷിണേന്ത്യയിലെ പ്രമുഖ ഇസ്ലാമിക കലാലയമായ പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളേജില്‍ 1991 ലാണ് അദ്ദേഹം നിയമിക്കപ്പെട്ടത്. ഇതിന് മുന്പ് വിവിധ ദര്സുകളില്‍ മുടരിസായിരുന്നു. പ്രമുഖ മത പഠന കേന്ദ്രമായ വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത് അറബിക് കോളജില്‍ നിന്ന് 1961ല്‍ രണ്ടാം റാങ്കോടെ ബാഖവി (എം.എഫ്.ബി.) ബിരുദം നേടിയ മുഹമ്മദ് മുസല്യാര്‍ അരീക്കോട് വലിയ ജുമാഅത്ത് പള്ളിയിലാണ് അധ്യാപന ജീവിതം ആരംഭിച്ചത്. അരീക്കോട് ദര്‍സില്‍ 13 വര്‍ഷം മുദരിസായി സേവനം ചെയ്തു (1961 - 1973). പിന്നീട് മൈത്ര (1973 - 75), മുണ്ടക്കുളം (1975 -76), കാച്ചിനിക്കാട് (1976 - 77), മുണ്ടംപറമ്പ് ജുമാ മസ്ജിദ് (1977 - 79), നെല്ലിക്കുത്ത് (1979 - 88), പന്തല്ലൂര്‍ (1988 - 91) എന്നിവിടങ്ങളില്‍ സേവനം ചെയ്തു. 1991 മുതല്‍ ജാമിഅ നൂരിയ്യയില്‍ പ്രവര്‍ത്തിക്കുന്നു. അരീക്കോട്, നെല്ലിക്കുത്ത് തുടങ്ങിയ വിവിധ സ്ഥലങ്ങളിലെ ഖാസി സ്ഥാനവും അദ്ദേഹത്തിനായിരുന്നു. സുന്നി ആദര്‍ശ പ്രചാരണ രംഗത്ത് 45 വര്‍ഷത്തിലേറെയായി സജീവ സാന്നിധ്യമാണ് കാളമ്പാടി മുഹമ്മദ് മുസല്യാര്‍. മുസ്ലിംകള്‍ക്കിടയില്‍ ആശയ ഭിന്നതകളുള്ള വിഭാഗങ്ങളുമായുള്ള സംവാദങ്ങള്‍ക്ക് എന്നും അദ്ദേഹം മുന്നിലാണ്. മതരംഗത്തെ കര്‍മശാസ്ത്രപരമായ സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നതില്‍ പ്രമുഖനാണ് അദ്ദേഹം.
സംഘടനയില്‍ 
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായില്‍ 1969ല്‍ അംഗമായ ഇദ്ദേഹം സംഘടനയിലെ ഏറ്റവും സീനിയര്‍ അംഗമാണ്. തൊട്ടടുത്ത വര്‍ഷം ജാമിഅ നൂരിയ്യ അറബിക് കോളജ് മാനേജിങ് കമ്മിറ്റി പരീക്ഷാ ബോര്‍ഡ് എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ ഇവിടെ അധ്യാപകനായതോടെ ഈ സ്ഥാനങ്ങള്‍ ഒഴിഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഫത്വ കമ്മിറ്റി അംഗമാണ്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അംഗം, വിദ്യാഭ്യാസ ബോര്‍ഡ് പാഠപുസ്തക പരിശോധനാ സമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. സമസ്തയുടെ ഏറനാട് താലൂക്ക്, മലപ്പുറം ജില്ല കമ്മിറ്റികളുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പഠനം
മലപ്പുറം കുന്നുമ്മല്‍ എയ്ഡഡ് മാപ്പിള യു.പി. സ്കൂളില്‍ അഞ്ചാം ക്ളാസ് വരെ ഭൌതിക പഠനം. ഇക്കാലത്തു കുന്നുമ്മല്‍ ജുമാ മസ്ജി ദിലെ ദര്‍സില്‍ മതപഠനവും നടത്തി. സെയ്താലിക്കുട്ടി മൌലവി യായിരുന്നു ഉസ്താദ്. പിന്നീട് മുഴുവന്‍സമയ മതപഠനം കൂട്ടിലങ്ങാടി, പഴമള്ളൂര്‍, വറ്റല്ലൂര്‍, പാലച്ചിറമാട്, പരപ്പനങ്ങാടി പനയത്തുപള്ളി എന്നീ ദര്‍സുകളില്‍. 1958ല്‍ ഉപരിപഠനത്തിന് വെല്ലൂര്‍ ബാഖിയാത്തുസ്സാലിഹാത് അറബിക് കോളജിലേക്കു പോയി. കുഞ്ഞബ്ദുല്ല മുസല്യാര്‍, അഹ്മദ് കുട്ടി മുസല്യാര്‍, പെരിമ്പലം ബാപ്പുട്ടി മുസല്യാര്‍, ചെറുശ്ശോല കുഞ്ഞഹമ്മദ് മുസല്യാര്‍, കോട്ടുമല അബൂബക്കര്‍ മുസല്യാര്‍, ഷെയ്ഖ് ആദം ഹസ്റത്ത്, ഷെയ്ഖ് അബൂബക്കര്‍ ഹസ്റത്ത്, ഹസന്‍ ഹസ്റത്ത് തുടങ്ങിയവരാണ് ഗുരുനാഥന്മാര്‍. ആദൃശേരി മുഹമ്മദ് മുസല്യാര്‍, കിടങ്ങഴി അബ്ദുറഹിമാന്‍ മുസല്യാര്‍, തിരൂരങ്ങാടി ബാപ്പു മുസല്യാര്‍, എം.കെ. മുഹമ്മദ് മുസല്യാര്‍, ഒ.കെ. അര്‍മിയാഅ് മുസല്യാര്‍ തുടങ്ങിയവര്‍ സഹപാഠികളില്‍ പ്രമുഖരാണ്. 
ജനനം, 
കുടുംബം മലപ്പുറത്തിനു സമീപം കാളമ്പാടി ഗ്രാമത്തില്‍ അരിക്കത്ത് അബ്ദുറഹിമാന്‍ ഹാജിയുടെയും തറയില്‍ ആയിഷ ഹജ്ജുമ്മ യുടെയും മൂത്ത മകനായി 1934ല്‍ ഉമ്മത്തൂരില്‍ ജനനം. 1959ല്‍ വിവാഹം. കാളമ്പാടി മുരുങ്ങേക്കല്‍ അഹ്മദ് ഹാജിയുടെ മകള്‍ ഫാത്തിമയാണ് ഭാര്യ. മക്കള്‍: അഡ്വ. അയ്യൂബ് (കൌണ്‍സിലര്‍, മലപ്പുറം മുനിസിപ്പല്‍ കൌണ്‍സില്‍), അബ്ബാസ് ഫൈസി (മക്ക), ഉമര്‍ (മക്ക), അബ്ദുല്‍ അസീസ്, അബ്ദുസ്സമദ്, അബ്ദുറഹ്മാന്‍, സഫിയ്യ, റുഖിയ്യ, ജമീല, സൌദ, സൈനബ. ഇവരില്‍ സൌദ, സൈനബ എന്നീ മക്കള്‍ 1998ല്‍ മലപ്പുറത്തിനടുത്ത് കാട്ടുങ്ങ ലിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. മരുമക്കള്‍: കിഴിശേരി മായിന്‍ ഫൈസി, ഇരുമ്പുഴി അബ്ദുറഹിമാന്‍ മുസല്യാര്‍, വെള്ളുവങ്ങാട് മുഹമ്മദ് മുസല്യാര്‍. 
വഴിയരുകില്‍ കാളമ്പാടി മുഹമ്മദ് മുസല്യാരെ കണ്ടുമുട്ടിയാല്‍ ഒരു സാധാരണക്കാരനെന്നേ തോന്നൂ. മത വിജ്ഞാന ലോകത്താണ് അദ്ദേഹം അസാധാരണക്കാരനാകുന്നത്; നായകനാകുന്നത്. ആ നായകത്വത്തിന് വേഷക്കെട്ടുകള്‍ ആവശ്യമില്ലെന്നതിന് അദ്ദേഹത്തിന്റെ ജീവിതം തന്നെ സാക്ഷി.